Thursday, April 24, 2025 1:23 pm

വാദം ആവർത്തിച്ച് റെയിൽവേ ; റെയിൽവേ മാലിന്യം തോടിലേക്ക് ഒഴുകി വിടുന്നില്ലെന്ന് റെയിൽവേ അധികൃതർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിലെ അപകടത്തിൽ വാദം ആവർത്തിച്ച് റെയിൽവേ. റെയിൽവേ മാലിന്യം തോടിലേക്ക് ഒഴുകി വിടുന്നില്ലെന്ന് റെയിൽവേ അധികൃതർ പറയുന്നു. ആമയിഞ്ചാൻ തോടിൽ റെയിൽവേ മാലിന്യം നിക്ഷേപിക്കുന്നില്ലെന്നും റെയിൽവേ പരിസരത്ത് തോടിലേക്ക് മാലിന്യം തള്ളാതിരിക്കാൻ ഫെൻസ് സ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ പ്രവർത്തിക്കിടെ തൊഴിലാളി മരിച്ചിരുന്നു. ഈ വിഷയത്തിൽ പരസ്പരം പഴിചാരി റെയിൽവേയും ന​ഗരസഭയും മുന്നേറുന്നതിനിടെയാണ് വീണ്ടും വിശദീകരണവുമായി റെയിൽവേ എത്തുന്നത്. ടണലിലൂടെ വെള്ളത്തിന് ഒഴുകാൻ തടസമില്ലെന്നും മാലിന്യം നിറയുന്നതാണ് പ്രശ്നമെന്നും റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. പവർഹൗസ് ഭാഗത്ത് ടണൽ അവസാനിച്ചതിന് ശേഷം കനാൽ ബെഡിന് ഉയരം കൂടുതലാണ്. ഇവിടെ വെള്ളം ഒഴുകി പോകാൻ പ്രയാസം ഉണ്ട്. അവിടെ മാലിന്യം കവിഞ്ഞു നിറയും.

ടണലിൽ മണ്ണും മാലിന്യവും നിറയാൻ കാരണം ഇതാണ്. ഇത് പരിഹരിക്കാൻ നടപടി ഉണ്ടാവണമെന്നും എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗം ഡിവിഷണൽ റെയിൽവേ മാനേജർക്ക് റിപ്പോർട്ട് നൽകി. മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിഴ ഈടാക്കണം, കനാലിന് ഇരുവശവും ഫെൻസിംഗ് വേണം, സിസിടിവി ക്യാമറകൾ സ്ഥാപിക്കണം, ഖര മാലിന്യം ശേഖരിക്കാൻ നഗരത്തിൽ കേന്ദ്രം വേണമെന്നും റെയിൽവേ പറയുന്നു. റെയിൽവേ സ്റ്റേഷന് പരിസരത്തെ ടണലിലേക്ക് മാലിന്യം കയറാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും റെയിൽവേ വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാമിലെ ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കേന്ദ്രസർക്കാരിനേയും ബിജെപി ദേശീയനേതൃത്വത്തിനേയും വെട്ടിലാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്...

അപകടത്തിൽപ്പെട്ട കാർ പരിശോധിച്ചപ്പോൾ കണ്ടത് നാടൻ തോക്ക് ; അറസ്റ്റ്

0
കണ്ണൂർ :  കാറിൽ നാട്ടുകാർ നാടൻ തോക്ക് കണ്ടെടുത്തതോടെ കണ്ണൂരിൽ റിട്ട....

തിരുവനന്തപുരത്ത് ഇന്നും നാളെയും കുടിവെള്ളം മുടങ്ങും

0
തിരുവനന്തപുരം: പൈപ്പ്‌ലൈനിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് തിരുവനന്തപുരത്ത് ഇന്നും നാളെയും കുടിവെള്ളം മുടങ്ങും....

27കാരിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ന്യൂഡൽഹി : ഡൽഹിയിൽ 27കാരിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....