ലൈസൻസ് പുതുക്കാത്തതിന് എത്ര ചാനലുകൾ നിങ്ങൾ അടച്ചുപൂട്ടി? ; കേന്ദ്രത്തോട് കണക്ക് തേടി സുപ്രിംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ലൈസൻസ് പുതുക്കാത്തതിന്റെ പേരിൽ കേന്ദ്ര സർക്കാർ സംപ്രേഷണ തടഞ്ഞ ചാനലുകളുടെ കണക്ക് തേടി സുപ്രിംകോടതി. കഴിഞ്ഞ മൂന്നു വർഷത്തെ കണക്കാണ് സുപ്രിംകോടതി തേടിയത്. കന്നഡ ന്യൂസ് ചാനലായ ‘പവർ ടി.വി’യുടെ സംപ്രേഷണം തടഞ്ഞതിനെതിരായ ഹർജി പരിഗണിക്കവെയാണ് നിർദേശം. ലൈസൻസ് പുതുക്കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞദിവസം കന്നഡ വാർത്ത ചാനലായ ‘പവർ ടി.വി’യുടെ സംപ്രേഷണം തടഞ്ഞത്. ഹൈക്കോടതി നടപടിക്ക്‌ എതിരായ ഹർജി പരിഗണിക്കവെയാണ് സുപ്രിംകോടതി ചോദ്യങ്ങൾ ഉയർത്തിയത്. ലൈസൻസ് പുതുക്കാത്തതിന് കഴിഞ്ഞ മൂന്നു വർഷത്തിനിടെ എത്ര ചാനലുകൾ അടച്ചുപൂട്ടിയെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി ചോദിച്ചു.

ലൈസൻസിന് അപേക്ഷിച്ചിരിക്കെ എത്ര ചാനലുകൾക്ക് അടച്ചുപൂട്ടാൻ നിർദേശം നൽകിയെന്നതുൾപ്പെടെയുള്ള വിവരങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. അടുത്ത തിങ്കളാഴ്ച ഹർജികൾ വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ കന്നഡ വാർത്താ ചാനലായ ‘പവർ ടി.വി’ക്ക്‌ എതിരായ നടപടിയെ രാഷ്ട്രീയ പകപോക്കൽ എന്ന്‌ സുപ്രിംകോടതി നിരീക്ഷിച്ചിരുന്നു.ജെ.ഡി.എ‌സ് നേതാവ് പ്രജ്വൽ രേവണ്ണയ്ക്ക്‌ എതിരായ ലൈംഗികാതിക്രമക്കേസിൻ്റെ വിവരങ്ങൾ ആദ്യം പുറത്തുവിട്ടത് പവർ ടി.വിയാണ്. ഇതിന് പിന്നാലെയാണ് ചാനലിനെതിരെ ഹൈക്കോടതിയിൽ ഹർജി എത്തുകയും പിന്നീട് സംപ്രേഷണം വിലയ്ക്കുകയും ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...