27കാരിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹിയിൽ 27കാരിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈസ്റ്റ് ഡൽഹിയിലെ പാത്പർഗഞ്ചിൽ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മൃതദേഹം കത്തിക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങളും സ്ഥലത്തുണ്ടായിരുന്നു. യുവതിക്ക് പരിചയമുള്ള ഒരു ബന്ധുവോ സുഹൃത്തോ ആണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു. യുവതിയുടെ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ നിന്ന് കറുത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ചിലർ വൈകുന്നേരം ആറ് മണിയോടെ പോലീസ് കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു. പോലീസ് സംഘം സ്ഥലത്തെത്തി. അപ്പോഴേക്കും പുക ശക്തമായി. വാതിൽ തുറന്ന് പോലീസ് സംഘം അകത്ത് കടന്നപ്പോഴാണ് യുവതിയുടെ ചലനമറ്റ ശരീരം കണ്ടെത്തിയത്. പോലീസുകാർ ഉടൻ തന്നെ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ട‍ർമാർ അറിയിച്ചു. മൃതദേഹം പിന്നീട് ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണമുയർത്തി പ്രതിപക്ഷ നേതാവ് ; മദ്യത്തിന്‍റെ നികുതിയിളവിൽ സഭയിൽ ബഹളം

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവെന്ന മുഖ്യമന്ത്രി വി...

പി.വി.ശ്രീനിജന് എതിരെ വിജിലൻസ് അന്വേഷണം ; സിഎസ്ആര്‍ ഫണ്ട് വാങ്ങി നടപ്പാക്കിയ പദ്ധതിയില്‍ 1.90...

0
കൊച്ചി: കുന്നത്തുനാട് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി.വി.ശ്രീനിജന്‍റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് രാവിലെ കേരള ​ഗോൾഡ്...

നിർത്തിയിട്ട കാറിന്‍റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു

0
തൃശൂർ: നിർത്തിയിട്ട കാറിന്‍റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ്...