15 ദിവസത്തിലൊരിക്കൽ പുതപ്പുകൾ കഴുകുമെന്ന് റെയിൽവേ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ട്രെയിൻ യാത്രകളിൽ എ.സി കോച്ചുകളിൽ ഉള്ള യാത്രക്കാർക്ക് നൽകുന്ന കമ്പിളിപ്പുതപ്പുകൾ 15 ദിവസത്തിലൊരിക്കൽ കഴുകുമെന്ന് നോർത്തേൺ റെയിൽവേ. കഴുകുമ്പോൾ ചൂടുള്ള നാഫ്തലിൻ നീരാവി ഉപയോ​ഗിച്ച് അണുനശീകരണം നടത്തുമെന്നും റെയിൽവേ അറിയിപ്പ്. യാത്രയിലെ ഗുണനിലവാരവും ശുചിത്വവും സംബന്ധിച്ച ആശങ്കകൾക്കിടെയാണ് ഈ നടപടി. ജമ്മു, ദിബ്രുഗഢ് രാജധാനി ട്രെയിനുകളിലെ എല്ലാ പുതപ്പുകളും ഓരോ ട്രിപ്പ് കഴിയുമ്പോഴും അണുനശീകരണം നടത്തുമെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് യു.വി റോബോട്ടിക് സാനിറ്റൈസേഷനിലൂടെയാണ് ഇങ്ങനെ അണുനശീകരണം നടത്തുന്നത്. അതേസമയം ഓരോ ഉപയോ​ഗത്തിനുശേഷവും യന്ത്രവൽകൃത അലക്കുശാലകളിൽ തുണികൾ കഴുകുമെന്നും വൈറ്റോ മീറ്റർ പരിശോധനയിൽ വിജയിച്ചശേഷമേ ഇവ വീണ്ടും ഉപയോ​ഗിക്കൂവെന്നും നോർത്തേൺ റെയിൽവേ വക്താവ് ഹിമാൻഷു ശേഖർ വ്യക്തമാക്കി. നേരത്ത 2010ന് മുൻപ് മൂന്നു മാസത്തിലൊരിക്കൽ കഴുകിയിരുന്ന കമ്പിളി പുതപ്പ് ഇപ്പോൾ രണ്ടാഴ്ച കൂടുമ്പോൾ കഴുകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടയുടെ വിലയിലും വന്‍ വര്‍ധനവ്

0
ന്യൂഡൽഹി: ദിനംപ്രതി കുതിച്ചുയരുന്ന ഭക്ഷ്യവിലക്കയറ്റത്തിനിടയില്‍ മുട്ടയുടെ വിലയിലും വന്‍ വര്‍ധനവ്. അടുത്തിടെയായി...

ഭക്ഷ്യവിലക്കയറ്റത്തിനിടയിൽ മുട്ടയുടെ വിലയിലും വൻ വർധനവ്

0
ന്യൂഡൽഹി : ദിനംപ്രതി കുതിച്ചുയരുന്ന ഭക്ഷ്യവിലക്കയറ്റത്തിനിടയില്‍ മുട്ടയുടെ വിലയിലും വന്‍...

ചെന്നൈയെ ലോകോത്തര ഒളിമ്പിക് നഗരമാക്കും ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ : ചെന്നൈയെ ലോകോത്തര കായിക നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ...

ലെനോവോയിലെ ചെറിയൊരു പിഴവ് ; ഡ്രോപ്പ്ബോക്സിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ഡാറ്റ ചോർത്തി

0
ഇന്റർനെറ്റ് വഴി ഫയലുകൾ സൂക്ഷിക്കാനും പങ്കിടാനും സഹായിക്കുന്ന ഒരു ജനപ്രിയ ക്ലൗഡ്...