സംസ്ഥാനത്തെ 37 മേൽപാലങ്ങളുടെ നിർമാണച്ചെലവ് പൂർണമായും റെയിൽവേ വഹിക്കും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: സംസ്ഥാനത്തെ 37 മേൽപ്പാലങ്ങളുടെയും ഒരു അടിപ്പാതയുടെയും നിർമാണച്ചെലവ് പൂർണമായും റെയിൽവേ വഹിക്കുന്നതിന് പ്രാഥമിക ധാരണയായി. ദക്ഷിണറെയിൽവേ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയെത്തുടർന്ന് ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനായാണ് ധാരണ. മുൻപ് 50 ശതമാനമേ റെയിൽവേ വഹിച്ചിരുന്നുള്ളൂ. ബാക്കിത്തുക സംസ്ഥാനങ്ങളാണു ചെലവിട്ടിരുന്നത്. റെയിൽവേ മന്ത്രാലയവും കേരള സർക്കാരും തമ്മിലുള്ള ധാരണാപത്രപ്രകാരം ഈ പദ്ധതികൾ കേരള റെയിൽ ഡിവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡി (കെആർഡിസിഎൽ)ന്റെ ഏകോപനത്തിലാകും നടപ്പാക്കുക.

മുൻപ് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡിവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള(ആർബിഡിസികെ)യാണ് ഈ പ്രവൃത്തികൾ ചെയ്തിരുന്നത്. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. ഈ നീക്കം സംസ്ഥാനത്തെ ഗതാഗത സംവിധാനത്തിന് ഗുണകരമാകുമെന്ന് കൊടിക്കുന്നിൽ പറഞ്ഞു.മേൽപ്പാലങ്ങളുടെ നിർമാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെക്കുന്നതിന്റെ ചുമതല സംസ്ഥാന സർക്കാരിനായിരിക്കും. റെയിൽവേയുടെ ഭാഗത്തുള്ള നിർമാണ മേൽനോട്ട ചുമതല റെയിൽവേ എൻജിനിയറിങ് വിഭാഗത്തിനാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ...

കടുത്ത വൈദ്യുതി പ്രതിസന്ധി ; ഇന്ത്യയുടെ സഹായം തേടി ബംഗ്ലദേശ്

0
ധാക്ക: പ്രകൃതിവാതകക്ഷാമത്തെ തുടർന്ന് സമീപകാലത്തെ ഏറ്റവും വലിയ ഊർജ പ്രതിസന്ധി നേരിടുന്ന...

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യം പകർത്തി ബ്ലാക്മെയിൽ ചെയ്ത സംഭവം ; ഒരാൾ കൂടി പിടിയിൽ

0
കോഴിക്കോട്: ബെംഗളൂരുവിലെ സുഹൃത്തിന്റെ താമസസ്ഥലത്ത് നിന്നും മലാപറമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി...

മെസ്സി വിവാദം : കൂടുതൽ ചട്ടലംഘനങ്ങൾ പുറത്ത് ; സർക്കാരില്ലാത്ത കരാറിൽ സർക്കാർ വിവരങ്ങൾ

0
തിരുവനന്തപുരം : അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാൻ, ഉത്തരവില്ലാതെ സർക്കാരിന്റെ പേരിൽ...