സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് ഇന്നും കൂടുതൽ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് നിലവിൽ തടസമില്ല. കാലവർഷക്കാലത്ത് മഴയുടെ അളവ് കുറയുന്ന മൺസൂൺ ബ്രേക്കിന് അന്തരീക്ഷം ഒരുങ്ങുന്നതായാണ് നിലവിലെ വിലയിരുത്തൽ.

കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരത്ത് ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.80 അടിക്ക് മുകളിലെത്തി.

മഴയും നീരൊഴുക്കും കുറഞ്ഞതോടെ ജലനിരപ്പുയരുന്നത് സാവധാനത്തിലായിട്ടുണ്ട്. സെക്കന്‍റിൽ 2600 ഘനയടിയോളം വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍ 1867 ഘനയടി വീതമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. നിലവിലെ റൂൾ കർവ് അനുസരിച്ച് 136.50 അടി വെള്ളം അണക്കെട്ടിൽ സംഭരിക്കാം. ഷട്ടർ ഉയർത്തേണ്ടി വന്നാൽ മതിയായ സമയത്തിന് മുമ്പ് മുന്നറിയിപ്പ് നൽകണമെന്ന് ഇടുക്കി ജില്ലാ കളക്ചർ തേനി കളക്ടർക്ക് കത്ത് നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...