Sunday, February 2, 2025 3:14 pm

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിൽ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ചു. പതിനെട്ടാം തീയതി നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. 19ന് : മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അറബികടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചക്രവാതചുഴിയായി ശക്തി കുറഞ്ഞിട്ടുണ്ട്. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചേക്കും. കേരളത്തിൽ അടുത്ത് മൂന്ന് ദിവസം മഴ ദുർബലമാകാൻ സാധ്യതയുണ്ടെങ്കിലും ഒറ്റപ്പെട്ട മഴ തുടരും. പകൽ താപനില കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു ഉയരാൻ സാധ്യതയുണ്ട്.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. തെക്കൻ തമിഴ് നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവറെ ഹെല്‍മറ്റ് ഉപയോഗിച്ച്‌ മർദ്ദിച്ച സംഭവം ; പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ്...

0
ആലപ്പുഴ : ഓട്ടോ ഡ്രൈവറെ ഹെല്‍മറ്റ് ഉപയോഗിച്ച്‌ മർദ്ദിച്ച സംഭവത്തില്‍...

കേന്ദ്ര ബജറ്റിൽ കേരളത്തെ അവ​ഗണിച്ചുവെന്ന് മന്ത്രി കെ രാജൻ

0
തിരുവനന്തപുരം : കേന്ദ്ര ബജറ്റിൽ കേരളത്തെ അവ​ഗണിച്ചുവെന്ന് മന്ത്രി കെ...

പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ ക്രിക്കറ്റ്‌ പരിശീലനം ആരംഭിച്ചു

0
പ്രമാടം : പ്രമാടം സ്റ്റേഡിയത്തിൽ നിന്നും ഇനി...

ട്രൈബൽ വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതൻ വരണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് കെ...

0
ന്യൂഡൽഹി : ട്രൈബൽ വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതൻ വരണമെന്ന സുരേഷ്...