Friday, April 26, 2024 5:01 am

അടുത്ത മൂന്നു മണിക്കൂറില്‍ 12 ജില്ലകളില്‍ വ്യാപക മഴ കാലാവസ്ഥാ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴതുടരും. അടുത്ത മൂന്നു മണിക്കൂറില്‍ 12 ജില്ലകളില്‍ വ്യാപക മഴ കാലാവസ്ഥാ വകുപ്പ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ട്.

കൊല്ലത്തും പത്തനംതിട്ടയിലും ഇടവിട്ടുള്ള കനത്ത മഴ തുടരുകയാണ്. കൊട്ടാരക്കര വാളകത്ത് എംസി റോഡില്‍ മണ്ണിടിച്ചിലുണ്ടായി. കൊട്ടാരക്കര, പുനലൂര്‍ താലൂക്കുകളിലായി പതിമൂന്ന് ദുരിത്വാശ്വാസ ക്യാംപുകള്‍ തുറന്നു. തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടുന്നുണ്ട്. കല്ലടയാര്‍ കരകവിഞ്ഞൊഴുകുകയാണ്. മലയോരപ്രദേശങ്ങളില്‍ ഇടവിട്ട് കനത്തമഴ തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം, അറബിക്കടലിലെ ചക്രവാത ചുഴി എന്നിവയാണ് കനത്ത മഴക്ക് ഇടയാക്കിയത്. ഇടുക്കി അണക്കെട്ടിലെ ഒരു ഷട്ടര്‍ തുറന്നിട്ടും ജലനിരപ്പുയരുന്നു. ഇപ്പോള്‍ 2,399.14 അടിയാണ് ജലനിരപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് തുറന്നേക്കും. 140.35 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.

ശബരിമലയിലേക്കുള്ള പ്രധാന റോഡുകള്‍ എല്ലാം മുങ്ങി. പുനലൂര്‍ മൂവാറ്റുപുഴ, പന്തളം പത്തനംതിട്ട റോഡുകളില്‍ ഗതാഗതതടസം നേരിടുകയാണ്. ത്രിവേണിയില്‍ പമ്പ കരകവിഞ്ഞു, അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പുയരുകയാണ്. പത്തനംതിട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ബദല്‍റോഡുകള്‍ സജ്ജമാക്കുമെന്ന് പത്തനംതിട്ട കലക്ടര്‍ ദിവ്യ എസ് അയ്യര്‍. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്നറിയിപ്പു നല്‍കി. തീര്‍ഥാടകര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...