വൃന്ദാവനിൽ രാത്രി വീഡിയോ ചിത്രീകരിച്ചതിന് അറസ്റ്റിൽ ; പിടിയിലായത് പട്ടിയെ പറത്തി വെട്ടിലായ യൂട്യൂബർ

For full experience, Download our mobile application:
Get it on Google Play

വൃന്ദാവൻ : ഉത്തർപ്രദേശ് വൃന്ദാവനിലെ നിധിവൻ രാജിൽ രാത്രിയിൽ ദൃശ്യങ്ങൾ ചിത്രീകരിച്ച യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. ഇവിടങ്ങളിലേക്ക് രാത്രി കാലങ്ങളിൽ ആർക്കും പ്രവേശനമില്ല. എന്നാൽ യൂട്യൂബറായ ​ഗൗരവ് ശ‍‍ർമ്മ ആഴ്ചകൾക്ക് മുമ്പ് ഇവിടെ എത്തി വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഗൗരവ് സോൺ എന്ന യൂട്യൂബ് ചാനലിന്റെ അഡ്മിനാണ് ​ഗൗരവ് ശർമ്മ. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടെ ഉണ്ടായിരുന്നവർക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും സിറ്റി പോലീസ് മാർത്താണ്ട് പ്രകാശ് സിംഗ് വ്യക്തമാക്കി.

ചോദ്യം ചെയ്യലിൽ ശർമ്മ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാൾ വീഡിയോ ചിത്രീകരിച്ചത് രാത്രി കാലങ്ങളിലാണെന്നും ഇത് നിധിവൻ രാജിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നും അദ്ദേഹം സമ്മതിച്ചു. നവംബർ 6നാണ് ശർമ്മ ബന്ധുവായ പ്രശാന്തിന്റെയും കൂട്ടുകാരായ മോഹിത്, അഭിഷേക് എന്നിവരുടേയും കൂടെ വീഡിയോ ചിത്രീകരിച്ചതെന്ന് പോലീസ് പറയുന്നു.

നവംബർ 9 നാണ് ഇയാൾ വീഡിയോ യൂട്യൂബിൽ അപ്​ലോഡ് ചെയ്യുന്നത്. നിധിവൻ രാജിനകത്ത് നിന്നുള്ള വീഡിയോ ചിത്രീകരണത്തിനെതിരേ വിവിധ കോണിൽ നിന്ന് വ്യാപക വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഇയാൾ വീഡിയോ പിൻവലിക്കുകയും ചെയ്തു. നിധിവൻ രാജിലെ പൂജാരി രോഹിത് ഗോസ്വാമി എന്നയാൾ വൃന്ദാവൻ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശർമ്മയ്ക്കെതിരേ ഐപിസി സെക്ഷൻ 295 എ, സെക്ഷൻ 66 എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...