ശബരിമല : കോരിച്ചൊരിയുന്ന മഴയും വീശിയടിച്ച ശീതക്കാറ്റും മൂലം വിരിവെയ്ക്കാനോ വിശ്രമിക്കാനോ ഇടമില്ലാതെ തീർത്ഥാടകർ വലഞ്ഞു. കർക്കടകമാസ പൂജകൾക്കായി നടതുറന്ന 15 ന് രാത്രി സന്നിധാനത്തെത്തിയ തീർത്ഥാടകരാണ് വലഞ്ഞത്. സന്നിധാനത്ത് വലിയ നടപ്പന്തലും ഇതിനോട് ചേർന്ന് പ്രത്യേകം വിശ്രമ സ്ഥലങ്ങളുമുണ്ട്. ഇതുകൂടാതെ വടക്കേ നടയിൽ സന്നിധാനത്തെ പുതിയ ഭണ്ഡാരത്തിന് മുകൾഭാഗം, മാളികപ്പുറം വലിയ നടപ്പന്തൽ, പാണ്ടിത്താവളം മാഗുണ്ട നിലയം എന്നിവിടങ്ങളിലും തീർത്ഥാടകർക്ക് സൗജന്യമായി വിരിവെയ്ക്കാൻ സൗകര്യമുണ്ട്. എന്നാൽ ഇവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും വീശീയടിച്ച കാറ്റിലും വെള്ളം കയറിയതാണ് തീർത്ഥാടകർക്ക് വിനയായത്. പ്രായമായ സ്ത്രീകളും കുട്ടികളുമടക്കമുള്ള തീർത്ഥാടകരുമാണ് ഏറെ വലഞ്ഞത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഗസ്റ്റ് ഹൗസുകളും അക്കോമഡേഷൻ മുറികളും നവീകരിക്കുമ്പോഴും ശബരിമലയിൽ എത്തുന്ന സാധാരണ തീർത്ഥാടകർക്ക് മഴ നനയാതെ വിശ്രമിക്കാനോ വിരിവെയ്ക്കാനോ മതിയായ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.