തിരുവനന്തപുരം: നന്ദിയോട് പടക്ക വില്‍പനശാലക്ക് തീ പിടിച്ചുണ്ടായ അപകടത്തിൽ ഉടമക്ക് ഗുരുതര പരിക്ക്. ആലംപാറയിൽ പ്രവർത്തിക്കുന്ന ശ്രീമുരുക പടക്ക വിൽപ്പന ശാലയിലാണ് തീ പിടിച്ചത്. ഉടമസ്ഥൻ ഷിബുവിനാണ് പൊള്ളലേറ്റത്. വീടിന് അൽപ്പം അകലെയാണ് ഗോഡൌൺ പ്രവർത്തിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടു പോയി. രാവിലെ 10. 30 തോടെയാണ് അപകടമുണ്ടായത്. പെട്ടന്ന് വലിയ പൊട്ടിത്തെറി ശബ്ദമുണ്ടായി. ഉടൻ തീ പടർന്ന് പിടിച്ചുവെന്നുമാണ് സമീപവാസികൾ പറയുന്നത്. സംഭവം നടക്കുന്ന സമയത്ത് ഉടമസ്ഥൻ മാത്രമായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നതെന്നാണ് വിവരം. തീപിടിത്തത്തിനുളള കാരണം വ്യക്തമല്ല. സ്ഥലത്ത് ഫയർഫോഴ്സും പൊലീസ് സംഘവുമുണ്ട്. തകർന്ന കെട്ടിടങ്ങൾക്ക് ഉളളിൽ മറ്റാരെങ്കിലും കുടുങ്ങിപ്പോയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.