മഴക്കാലത്ത് വൈറസ് ഇരട്ടി ശക്തിയാര്‍ജിയ്ക്കും ; ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയ കേരളത്തിന് മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  രോഗികളുടെയും മരണത്തിന്റെയും എണ്ണം കുറവായതിനാല്‍ ഇനി നിയന്ത്രണങ്ങളില്‍ ഇഷ്ടം പോലെ ഇളവാകാം എന്നു തീരുമാനിക്കുകയാണെങ്കില്‍ എല്ലാം താറുമാറാകും. കാരണം ഇതുവരെ കോവിഡിനെ നേരിട്ടതുപോലെയല്ല ഇനിയുള്ള യുദ്ധം. കേരളത്തിലേക്കു മണ്‍സൂണ്‍ എത്തുമ്പോള്‍ ഒപ്പം പലതരം പനികളും കൂട്ടിനുണ്ടാകും. ഇതിനിടയില്‍ കൊറോണ വൈറസ് അതിന്റെ തീവ്രത പുറത്തെടുക്കും.

ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവില്‍ കൊറോണ വൈറസിന് അത്രത്തോളം വീര്യം കാട്ടാനാകില്ലെന്നാണ് പഠന റിപ്പോര്‍ട്ട്. കേരളത്തിലെത്തിയ കൊറോണയ്ക്കു ഭീകരത പുറത്തെടുക്കാന്‍ കഴിയാതിരുന്നതിന് വേനല്‍ക്കാലത്തെ കൊടുംചൂടും കാരണമായിരിക്കാം. എന്നാല്‍ മഴയെത്തുമ്പോള്‍ താപനില കുറയുന്നതോടെ കൊറോണ വൈറസ് ശക്തിയാര്‍ജ്ജിക്കാനും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാനും ഇടയുണ്ട്.
ജൂലൈയില്‍ മൂര്‍ധന്യത്തിലെത്തി സെപ്റ്റംബറോടെ അവസാനിക്കുന്നതാണു കേരളത്തിലെ പകര്‍ച്ചവ്യാധിക്കാലമെന്ന് കോലഞ്ചേരി എംഒഎസ്സി മെഡിക്കല്‍ കോളജില്‍ നടത്തിയ 10 വര്‍ഷത്തെ പഠനം വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ട്രോപ്പിക്കല്‍ ഡോക്ടര്‍ എന്ന രാജ്യാന്തര ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്തസാക്ഷി ഫണ്ട് വിവാദം ; പിരിവ് നടത്തിയത് 17-കാരൻ കൊല്ലപ്പെട്ട് 29 വർഷത്തിനുശേഷം

0
തിരുവനന്തപുരം : പയ്യന്നൂരിലെ ധൻരാജ് രക്തസാക്ഷിഫണ്ട് തട്ടിപ്പ് സി.പി.എമ്മിനെ കുഴക്കുന്നതിനിടെ തിരുവനന്തപുരത്തും...

തിരുവല്ലയിൽ വീടിന് തീപിടിച്ചു ; കത്തിനശിച്ച് ഉപകരണങ്ങൾ ; വ്യാപക നാശനഷ്ടം

0
പത്തനംതിട്ട: തിരുവല്ലയിൽ വീടിന് തീപിടിച്ച് വ്യാപക നാശനഷ്ടം. മഞ്ഞാടി സോളി മൻസിലിൽ...

നേപ്പാൾ മിന്നൽ പ്രളയം ; മരണസംഖ്യ 1250ആയി ; 4875 പേരെ കാണാനില്ല

0
ന്യൂഡൽഹി : നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250ആയി. നേപ്പാളിൽ 1229...

ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

0
ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര...