റാന്നി : ഇന്നുണ്ടായ കനത്ത മഴയില്‍ പെരുനാട് പെട്രോള്‍ പമ്പിന് സമീപത്തു മണ്ണിടിഞ്ഞു വീണു വീടിന്റെ ഒരു മുറി പൂര്‍ണ്ണമായും തകര്‍ന്നു. സ്വകാര്യ ബസ് ഡ്രൈവറായ പീടികയില്‍ മോന്‍സിയുടെ വീടാണ് തകര്‍ന്നത്. മണ്ണിടിഞ്ഞു വീണ സമയത്തു ആരും മുറിയില്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. മോന്‍സിയുടെ അമ്മയും മകളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
വീട് താമസ യോഗ്യമല്ലാതായതോടെ അടുത്ത വീട്ടിലേക്ക് മാറി തമാസിച്ചിരിക്കുകയാണ് മോന്‍സിയും കുടുംബവും. ഇന്നു ഉച്ചക്ക് മൂന്നു മണി മുതല്‍ നിര്‍ത്താതെ പെയ്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. വീടിന്റെ പുറകുവശത്തെ തിട്ട ഇടിഞ്ഞു കല്ലുകളും മറ്റും വീണു വീടിന്റെ ഭിത്തിയും ജനാലയും തകരുകയും. കട്ടിലും, ഊണ് മേശയും ഉള്‍പ്പടെ നിരവധി സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
പെരുനാട് മാളികപ്പുറം ക്ഷേത്രത്തിന് സമീപം അജയന്റെ വീടിന്റെ തിട്ട ഇടിഞ്ഞു അല്പനേരം അത്തിക്കയം പെരുനാടു റോഡ് ഗതാഗതം തടസപ്പെട്ടു. നാട്ടുകാര്‍ ഇടപെട്ടു വേഗത്തില്‍ റോഡ് സഞ്ചാര യോഗ്യമാക്കി മണ്ണാറക്കുളഞ്ഞി – ശബരിമല റോഡില്‍ കന്നാന്‍ പാലം ജംഗ്ഷനില്‍ ചരിവു കാലായില്‍ സി വി തോമസുകുട്ടിയുടെ വീടിന്റെ മുന്‍വശത്തുള്ള സംരക്ഷണഭിത്തി കനത്ത മഴയില്‍ ഇടിഞ്ഞു. 15 അടി ഉയരവും 18 അടി നീളത്തിലുമുള്ള സംരക്ഷണഭിത്തി പൂര്‍ണ്ണമായിട്ടും തകര്‍ന്നു പോയി. തോമസുകുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാന റോഡിലേക്ക് ഇറങ്ങാനുള്ള വഴി പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. വടശേരിക്കര മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് പള്ളിക്കലിന്റെ വസ്തുവിന്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞു താണു