മാന്നാര്‍ : ശക്തമായ മഴയില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. ചെറിയനാട് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് കൊല്ലക്കടവ് പുത്തന്‍പാലം പാറശ്ശേരി കിഴക്കേതില്‍ പരേതനായ ജലാലുദ്ദീന്റെ വീടിന്റെ ഒരു ഭാഗമാണ് കനത്ത മഴയില്‍ തകര്‍ന്നു വീണത്.
ഓട് മേഞ്ഞ വീടിന്റെ കിഴക്ക് ഭാഗത്തുള്ള അടുക്കളയും ഒരു മുറിയുമാണ് കനത്ത മഴയില്‍ തകര്‍ന്ന് വീണത്. ആ സമയത്ത് ജലാലുദ്ദീന്റെ ഭാര്യ ഹലീമയും ഇളയ മകന്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ അസീം ജലാലും വീട്ടില്‍ ഉണ്ടായിരുന്നു. ശബ്ദം കേട്ട് അവര്‍ ഓടി മാറുകയായിരുന്നു.
മൂത്ത മകനായ അസ്‌ലം ജലാല്‍ പുറത്തായിരുന്നു. വീടിന്റെ ശേഷിക്കുന്ന ഭാഗത്ത് വിളളലുകള്‍ സംഭവിച്ച് ഏതു സമയവും ഇടിഞ്ഞ് വീഴാറായി നില്‍ക്കുകയാണ്. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന, വാര്‍ഡ് മെമ്പര്‍ ബിജു രാഘവന്‍ എന്നിവര്‍ ഉടന്‍ സംഭവ സ്ഥലത്തെത്തി. ചെങ്ങന്നൂര്‍ തഹസില്‍ദാര്‍, ചെറിയനാട് വില്ലേജ് ഓഫീസര്‍, വെണ്‍മണി പോലീസ് എന്നിവരും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി.