വിവാഹ സല്‍ക്കാരം നടന്ന ഓഡിറ്റോറിയത്തിലേക്ക് മഴ വെളളം ഇരച്ചുകയറിതോടെ വിവാഹത്തിനായി തയ്യാറാക്കിയ ഭക്ഷണം നശിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്:  കനത്ത മഴയില്‍ കോഴിക്കോട് ജില്ലയില്‍ പലയിടത്തും വന്‍ നാശനഷ്‌ടങ്ങള്‍. മാവൂരില്‍ വിവാഹ സല്‍ക്കാരം നടന്ന ഓഡിറ്റോറിയത്തിലേക്ക് മഴ വെളളം ഇരച്ചുകയറിതോടെ വിവാഹത്തിനായി തയ്യാറാക്കിയ ഭക്ഷണം നശിച്ചു. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് വീണാണ് വെളളം ഒഴുകിയെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. മതില്‍ ഇടിഞ്ഞ് വീണതോടെ കണ്‍വഷണന്‍ സെന്ററിലെ അടുക്കളയിലേക്ക് കല്ലു മണ്ണും ഒലിച്ചെത്തുകയായിരുന്നു. മാവൂര്‍ പുളിക്കണ്ടി സ്വദേശിയുടെ വിവാഹ ചടങ്ങുകള്‍ നടന്ന് കൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. അടുക്കളയിലും ഭക്ഷണം വിളുമ്പുന്ന ഹാളിലും വെള്ളം കയറി.

കോഴിക്കോട് അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. വരും മണിക്കൂറിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. അറബിക്കടലിലെ ഇരട്ട ന്യൂനമര്‍ദ്ദമാണ് മഴ ശക്തമായി തുടരാന്‍ കാരണം. അടുത്ത ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയുമെന്നും പ്രവചനമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...