പ്രതിഫലം ഉയര്‍ത്തി നയന്‍‌താര

For full experience, Download our mobile application:
Get it on Google Play

ചെന്നൈ :  തെന്നിന്ത്യന്‍ താരം നയന്‍താര പ്രതിഫലം ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. പത്ത് കോടി രൂപയാണ് താരം പ്രതിഫലമായി ചോദിച്ചതെന്നും ഇതിന് നിര്‍മാതാക്കള്‍ സമ്മതം മൂളിയെന്നും റിപ്പോര്‍ട്ടുണ്ട്.  ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ജവാനില്‍ നയന്‍താരയ്ക്ക് 7 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ പത്ത് വർഷമായി ദക്ഷിണേന്ത്യൻ താര ലോകം അടക്കി വാഴുന്ന, ആരാധകർ ഏറെ സ്‌നേഹത്തോടെ നയൻസ് എന്ന് വിളിക്കുന്ന നയൻതാര, വിവാഹ ശേഷമാണ് പ്രതിഫലം ഉയർത്തുന്നത്.  ജൂൺ 9നാണ് നടി നയൻതാരയും സംവിധായകനും നിർമാതാവുമായ വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ.  ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ലായിരുന്നു.

നയന്‍താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. നയന്‍താരയുടെ 75 ചിത്രമായിട്ടാവും ഇത് പുറത്തിറങ്ങുക.   ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പുറത്തിറങ്ങിയ 02 ആണ് ഒടുവില്‍ പുറത്തിറങ്ങിയ നയന്‍താര ചിത്രം.   അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ എത്തുന്ന പൃഥ്വിരാജ് ചിത്രം ഗോള്‍ഡിലും നയന്‍താര നായികയായി എത്തുന്നുണ്ട്.   മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്‍, അബു സലീം, അജ്മല്‍ അമീര്‍, റോഷന്‍ മാത്യൂ, ഇടവേള ബാബു എന്നിങ്ങനെ വലിയൊരു താരനിരയും ഗോള്‍ഡിലെത്തുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...