Saturday, July 5, 2025 3:18 am

കനത്ത മഴ കൊല്ലം ജില്ലയില്‍ വ്യാപക നാശം ; 31 വീടുകള്‍ ഭാഗികമായി തകര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കനത്ത മഴയില്‍ കൊല്ലം ജില്ലയില്‍ വ്യാപക നാശം. 31 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മഴക്കെടുതി നേരിടാന്‍ അതീവ ജാഗ്രതയോടെ തയ്യാറെടുക്കണമെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ജില്ലയില്‍ ഇടവിട്ട് പെയ്ത ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കല്ലട ഡാമിന്‍റെ ഷട്ടറുകള്‍ 1.20 മീറ്റര്‍ ഉയര്‍ത്തിയിതോടെ കല്ലടയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. മഴക്കെടുതിയില്‍ 2 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ജില്ലയില്‍ 7 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 74 കുടുംബങ്ങളിലെ 238 അംഗങ്ങള്‍ ക്യാമ്പുകളില്‍ ഉണ്ട്.

കൊല്ലം ചിറ്റുമൂലയില്‍ മണ്ണിടിഞ്ഞു. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലായിരുന്നു മണ്ണിടിച്ചില്‍ ആളപായമില്ല. ഓറഞ്ച് അലര്‍ട്ടുള്ള ദിവസങ്ങളില്‍ എല്ലാവിധ ഖനനങ്ങളും നിരോധിച്ചു. മലയോര പ്രദേശങ്ങളിലും ജലാശയങ്ങളിലും വിനോദ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. മൂന്ന് ദിവസത്തേക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കളക്ടര്‍ക്ക് ജില്ലയുടെ ചുമതല മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...