കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം : അനുപമയും അജിത്തും ഇന്ന് ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം പേരൂര്‍ക്കടയില്‍ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി ദത്ത് നല്‍കിയ സംഭവത്തില്‍ പരാതിക്കാരായ അനുപമയും അജിത്തും ഇന്ന് ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാകും. വൈകുന്നേരം 3.30ന് എല്ലാ രേഖകളുമായി ഹാജരാകാന്‍ സിഡബ്ല്യുസി ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. മൊഴിയെടുക്കുന്നതിനു വേണ്ടിയാണ് വിളിപ്പിച്ചിട്ടുള്ളത്. കേസ് പരിഗണിക്കുന്ന വഞ്ചിയൂര്‍ കുടുംബകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സിഡബ്യുസി നടപടി. കേസില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സിഡബ്യുസിയോട് കോടതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം ശിശുക്ഷേമ സമിതി ഓഫീസിന് മുന്നില്‍ അനുപമ നടത്തി വരുന്ന രാപ്പകല്‍ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ശിശു ദിനത്തില്‍ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിന് മുന്നില്‍ കുഞ്ഞിനായി തൊട്ടില്‍ കെട്ടിയായിരുന്നു ഇന്നലെ അനുപമയുടെ സമരം. സമിതി ആസ്ഥാനത്ത് ശിശുദിനാഘോഷ പരിപാടികള്‍ നടക്കുമ്പോഴായിരുന്നു പുറത്ത് അനുപമയുടെ വേറിട്ട സമരം. വാഗ്ദാനങ്ങളുണ്ടായെങ്കിലും ഇതുവരെ ആരും നീതിക്കായി ഇടപെട്ടില്ലെന്ന് അനുപമ പറഞ്ഞു. സമരം അനിശ്ചിതകാലത്തേക്ക് തുടരാന്‍ തന്നെയാണ് അനുപമയുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...