മഴ ; പുതമണ്‍ താത്കാലിക പാലത്തില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയും വെള്ളം കയറി

For full experience, Download our mobile application:
Get it on Google Play

റാന്നി : മഴ ശക്തി പ്രാപിച്ചതോടെ പുതമണ്‍ താത്കാലിക പാലത്തില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയും വെള്ളം കയറി. ഗതാഗതം മുടങ്ങുന്ന അവസ്ഥയിലായതോടെ പാത തത്ക്കാലം അടച്ച് വഴി തിരിച്ചു വിട്ടു അധികൃതര്‍. ബ്ലോക്കുപടി-കോഴഞ്ചേരി റോഡിലെ പുതമണ്‍ താത്കാലിക പാലത്തില്‍ ഇന്നു രാവിലെ വെള്ളം കയറിയതോടെയാണ് ഗതാഗതം മുടങ്ങി വഴി തിരിച്ചു വിട്ടത്. കോഴഞ്ചേരിക്കുള്ള വാഹനങ്ങള്‍ കീക്കൊഴൂരില്‍ നിന്നും പേരൂര്‍ച്ചാല്‍ പാലം വഴി തിരിച്ചു വിട്ടു. ഇതോടെ കീക്കൊഴൂര്‍ മുതല്‍ വാഴക്കുന്നം വരെയുള്ള ജനങ്ങള്‍ ദുരിതത്തിലായി.പഴയ പാലത്തിന് ബലക്ഷയം നേരിട്ടതിനാല്‍ പാലം അടച്ചിരിക്കുകയാണ്.

അതുവഴി ചെറുവാഹനങ്ങള്‍ക്ക് മാത്രമെ നിലവില്‍ സഞ്ചരിക്കാനാവു. സര്‍വ്വീസ് ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് കടന്നു പോകാനാണ് താത്കാലിക പാലം നിര്‍മ്മിച്ചത്. ഇത് പൂര്‍ത്തിയാകാനും ഒരു പാട് ദിവസങ്ങള്‍ എടുത്തിരുന്നു. ഇപ്പോള്‍ പെരുംതോട് നിറഞ്ഞ് പാലത്തിന് മുകളിലൂടാണ് വെള്ളം ഒഴുകുന്നത്. ഇത് ശക്തിയാകുന്നതോടെ സമീപന റോഡിനും ബലക്ഷയം ഉണ്ടാവാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ അപകടം ഉണ്ടാവുമെന്നു കണ്ടാണ് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെക്കേണ്ടി വന്നത്. റാന്നി -കോഴഞ്ചേരി റോഡിലെ പുതമണ്ണിൽ പെരുന്തോടിന് കുറുകെയുണ്ടായി

രുന്ന പാലം കാലപ്പഴക്കത്ത തുടർന്ന് അപകടാവസ്ഥയിലായതോടെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത്. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതോടെ വാഹനങ്ങൾ കിലോമീറ്റർ ചുറ്റി സഞ്ചരിച്ചു വേണം മറുകരയിലെത്താൻ. നാട്ടുകാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ പാലം നിർമ്മാണം പൂർത്തിയാകുന്നത് വരെ യാത്ര സുഗമമാക്കുവാൻ താൽക്കാലിക പാത എന്ന ആശയം ഉണ്ടായത്. 30.60 ലക്ഷം രൂപയാണ് താൽക്കാലിക പാതയ്ക്ക് സർക്കാർ അനുവദിച്ചത്. പുതിയ പാലം നിര്‍മ്മിക്കാനെടുക്കുന്ന കാലതാമസം ജനങ്ങള്‍ക്ക് വരുത്തുന്ന ദുരിതം ചെറുതല്ല. ജനപ്രതിനിധികളുടെ ശക്തമായ ഇടപടലാണ് ഇപ്പോള്‍ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...