റെയിൻകോട്ട് വൈദ്യുതി ലൈനിൽ കുരുങ്ങി ; പിന്നാലെ ട്രെയിനുകൾ വൈകിയത് അര മണിക്കൂർ, സംഭവം മുംബൈയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: സുഹൃത്ത് മഴ നനയാതിരിക്കാൻ യുവാവ് റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിന്നെറിഞ്ഞ റെയിൻകോട്ട് ഇലക്‌ട്രിക് വയറിൽ കുരുങ്ങി ട്രെയിൻ ഗതാഗതം സ്‌തംഭിച്ചു. മുംബയ് ചർച്ച്‌ഗേറ്റ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്.രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്നു യുവാവ്. അപ്പോഴാണ് മൂന്നാമത്തെ പ്ലാറ്റ്‌ഫോമിൽ നിൽക്കുന്ന തന്റെ കൂട്ടുകാരിയെ കണ്ടത്. സുഹൃത്ത് മഴ നനയുന്നത് കണ്ട യുവാവ് തന്റെ കയ്യിലുണ്ടായിരുന്ന റെയിൻകോട്ട് ട്രാക്കിന് മുകളിലൂടെ എറിഞ്ഞുകൊടുക്കുകയായിരുന്നു. എന്നാൽ കോട്ട് ചെന്ന് പതിച്ചത് ട്രാക്കിന് മുകളിലുള്ള റെയിൽവേ ഇലക്‌ട്രിക് വയറിന് മുകളിലായിരുന്നു. ഇതോടെ ഈ വഴി വന്ന എല്ലാ ട്രെയിനുകളും പിടിച്ചിട്ടു.

ഈ വയറുകളിലേക്കുള്ള വൈദ്യുതി ബന്ധം റെയിൽവേ താൽക്കാലികമായി വിച്ഛേദിച്ച ശേഷം റെയിൻകോട്ട് എടുത്ത് മാറ്റി. ഏകദേശം 25 മിനിട്ടാണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്.റെയിൻകോട്ട് എറിഞ്ഞ യുവാവിനെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുംബയിൽ അതിശക്തമായി മഴ പെയ്യുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായത്. നഗരത്തിന്റെ പല ഭാഗത്തും വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴകാരണം തിങ്കളാഴ്‌ച പലയിടത്തും ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...