തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂടിനിടെ വടക്കൻ ജില്ലകളിലേക്ക് മഴയെത്തുന്നു. അന്തരീക്ഷ താപനില കുത്തനെ ഉയര്‍ന്ന വടക്കൻ ജില്ലകളിൽ രണ്ടിടത്ത് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും (ഏപ്രിൽ 18, 19) ആണ് മഴ പെയ്യുകയെന്നാണ് വിവരം. കടുത്ത ചൂടിൽ വലഞ്ഞ ജനത്തിന് മഴ ആശ്വാസമാകും. അതേസമയം ഒറ്റപ്പെട്ട ഇടത്തരം മഴ മറ്റ് പ്രദേശങ്ങളിലും ലഭിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ എല്ലാ ജില്ലകളിലും നേരിയ-ഇടത്തരം മഴ നാളെയും മറ്റന്നാളും ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് സംസ്ഥാന കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് (ഏപ്രിൽ 17) മഴക്ക് സാധ്യതയില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നുണ്ട്. ഇന്ന് 11 ജില്ലകളിലാണ് താപനില ഉയരുന്നതിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മുന്നറിയിപ്പുള്ള ജില്ലകളിൽ സാധാരണയെക്കാൾ 2 – 4 °C വരെ താപനില ഉയരാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ ഉണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.