ന്യൂഡൽഹി: ഛത്തീസ്ഗഡിലെ കാങ്കറിൽ 29 നക്സലുകൾ കൊല്ലപ്പെട്ടതിന് പിന്നാലെ സുരക്ഷാ സേനയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുടെ ഓപ്പറേഷനിൽ ധാരാളം നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. ഈ ഓപ്പറേഷൻ വിജയിപ്പിച്ച എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരെയും ഞാൻ അഭിനന്ദിക്കുന്നു, പരിക്കേറ്റ ധീരരായ പൊലീസുകാർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ’. അമിത് ഷാ സോഷ്യൽമീഡിയയായ ‘എക്സിൽ’ കുറിച്ചു. സർക്കാർ നയവും സുരക്ഷാ സേനയുടെ പരിശ്രമവും മൂലം നക്‌സലിസം ഒരു ചെറിയ പ്രദേശത്ത് മാത്രമായി ഒതുങ്ങിപ്പോയി. ഉടൻ തന്നെ ഛത്തീസ്ഗഡും ഇന്ത്യയും പൂർണമായി നക്‌സൽ വിമുക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.’പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ, നക്‌സലിസത്തിന്റെ വിപത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ഞങ്ങൾ’ ഷാ പറഞ്ഞു.
‘ഓപ്പറേഷൻ പുരോഗമിക്കുമ്പോൾ തന്നെ, ബിഎസ്എഫ് ടീമിന് നേരെ മാവോയിസ്റ്റ് കേഡറുകളിൽ നിന്ന് വെടിവയ്പുണ്ടായി, ബിഎസ്എഫ് സൈനികർ ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടലിനിടെ, ഒരു ബിഎസ്എഫ് ജവാന് കാലിൽ വെടിയേറ്റു, അദ്ദേഹം അപകടനില തരണം ചെയ്തു,’ ഏറ്റുമുട്ടലിന് ശേഷം ബിഎസ്എഫ് പ്രസ്താവനയിൽ അറിയിച്ചു. ‘ഓപ്പറേഷൻ പുരോഗമിക്കുമ്പോൾ തന്നെ, ബിഎസ്എഫ് ടീമിന് നേരെ മാവോയിസ്റ്റ് കേഡറുകളിൽ നിന്ന് വെടിവയ്പുണ്ടായി, ബിഎസ്എഫ് സൈനികർ ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടലിനിടെ, ഒരു ബിഎസ്എഫ് ജവാന് കാലിൽ വെടിയേറ്റു, അദ്ദേഹം അപകടനില തരണം ചെയ്തു,” ഏറ്റുമുട്ടലിന് ശേഷം ബിഎസ്എഫ് പ്രസ്താവനയിൽ അറിയിച്ചു.