അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിൽ ആശങ്ക വിതച്ച് മഴ

For full experience, Download our mobile application:
Get it on Google Play

പെരിങ്ങര : വിത്തുവിതരണം തുടങ്ങിയതിന് പിന്നാലെയെത്തിയ മഴ അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിൽ ആശങ്ക വിതയ്ക്കുന്നു. 3 ദിവസമായി തുടരുന്ന മഴയിൽ എല്ലാ പാടശേഖരങ്ങളും ഒരടിയോളം വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. മോട്ടർ ഉപയോഗിച്ച് വെള്ളം വറ്റിക്കാനുള്ള ശ്രമം എല്ലായിടത്തും നടക്കുന്നുണ്ട്. എന്നാൽ മഴ തുടരുന്നതിനാലും ഉറവവെള്ളം പാടത്ത് നിറയുന്നതിനാലും വെള്ളം വറ്റിക്കുന്നത് കാര്യമായ പ്രയോജനം ചെയ്യുന്നില്ല. ചാത്തങ്കരി പാടശേഖരത്തിൽ 4 ദിവസം മുൻപാണ് വിതയ്ക്കാൻ തുടങ്ങിയത്.

90% പൂർത്തിയായി. ഇപ്പോൾ ഒരടിയിലേറെ വെള്ളം പാടത്തുണ്ട്. ഉപയോഗിച്ചുകൊണ്ടിരുന്ന മോട്ടർ കേടായതോടെ പകരം മോട്ടർ എത്തിച്ച് വെള്ളം ഒഴുക്കിവിടാനുള്ള ശ്രമത്തിലാണ്. വിത്തുവിതച്ച പാടത്ത് വെള്ളം നിറഞ്ഞാൽ വിത്ത് വെള്ളത്തിനു മുകളിലെത്തും മുളച്ചുവരുന്ന വിത്തിന്റെ കണ്ണ് അടഞ്ഞുപോകുകയും ചെയ്യും. പിന്നീട് വെള്ളം ഇറങ്ങിക്കഴിഞ്ഞാലും വിത്ത് കാര്യമായി മുളയ്ക്കുകയില്ല. പലയിടത്തും ഞാറ് പറിച്ചുനടേണ്ടിവരും. മുളയ്ക്കുന്ന വിത്തിന് കൂടുതൽ ചെനപ്പുകൾ പൊട്ടാതെ വരികയും ചെയ്യും. ഇതോടെ വിളവ് കുറയുമെന്നു കർഷകർ പറഞ്ഞു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...