മഴക്കെടുതി : കേന്ദ്രത്തോട് 2000 കോടിയുടെ സഹായം തേടി ഹിമാചൽ പ്രദേശ്

For full experience, Download our mobile application:
Get it on Google Play

ഹിമാചൽ പ്രദേശ് : ശക്തമായ മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലുണ്ടായ മഴക്കെടുതികൾ നേരിടാൻ കേന്ദ്ര സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇടക്കാലാശ്വാസമായി 2000 കോടി അനുവദിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ഒരാഴ്ചയായി പെയ്ത കനത്ത മഴയിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണുണ്ടായത്.

സംസ്ഥാനത്തെ സ്ഥിതിഗതികളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ചു. 2000 കോടി രൂപ ഇടക്കാലാശ്വാസം നൽകാൻ അഭ്യർത്ഥിച്ചുണ്ട്. സംസ്ഥാനത്തിന് 4,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണക്കുകൾ ഉയരാൻ സാധ്യതയുണ്ടെന്നും സുഖ്വീന്ദർ സിംഗ് സുഖു പറഞ്ഞു. ദുരിതബാധിതരായ ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ച സുഖു ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കാൻ ദുരിതാശ്വാസ ചട്ടങ്ങളിൽ മാറ്റം വരുത്തുമെന്നും ആവശ്യപ്പെട്ടു.

ചട്ടം അനുസരിച്ച് നിലവിൽ ഓരോ ദുരന്തബാധിതർക്കും 5000 രൂപ വീതം സഹായം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരിതത്തിലായ ജനങ്ങളെ സഹായിക്കാൻ ദുരിതാശ്വാസ നിധി രൂപീകരിച്ചിട്ടുണ്ടെന്നും തന്റെ സർക്കാരിലെ എല്ലാ മന്ത്രിമാരും കോൺഗ്രസ് എംഎൽഎമാരും ഒരു മാസത്തെ ശമ്പളം ദുരിതബാധിതരെ സഹായിക്കാൻ സംഭാവന ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും സുഖു പറഞ്ഞു. അസോസിയേഷൻ ഓഫ് ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസസ്, ഹിമാചൽ അഡ്മിനിസ്‌ട്രേറ്റീവ് സർവീസസ് ഓഫീസർമാരും മറ്റുള്ളവരും ഒരു ദിവസത്തെ ശമ്പളം ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഴക്കെടുതി നേരിടാൻ രക്ഷാപ്രവർത്തനം, ഒഴിപ്പിക്കൽ, പുനഃസ്ഥാപിക്കൽ എന്നീ ത്രിതല തന്ത്രമാണ് സർക്കാർ ആവിഷ്കരിച്ചത്. ലാഹൗളിലെയും സ്പിതിയിലെയും മഞ്ഞുവീഴ്ചയിൽ കുടുങ്ങിയ 250 പേർ ഉൾപ്പെടെ, 75,000 വിനോദസഞ്ചാരികളിൽ 67,000 പേരെ രക്ഷപ്പെടുത്തി. കസോളിലും തീർത്ഥൻ താഴ്‌വരയിലും ചില വിനോദസഞ്ചാരികൾ ഇപ്പോഴും ഉണ്ട്. ഇവരെല്ലാം സുരക്ഷിതരാണെന്നും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിലാണ് ഇപ്പോഴത്തെ ശ്രദ്ധയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതുമരാമത്ത് വകുപ്പിന് 610 കോടി രൂപയും ജലശക്തി വകുപ്പിന് 218 കോടി രൂപയും സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് 180 കോടി രൂപയും ഉൾപ്പെടെ 1,100 കോടി രൂപയാണ് കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ സംസ്ഥാന സർക്കാർ അനുവദിച്ചത്. സംസ്ഥാന സർക്കാരിന് ഇതുവരെ കേന്ദ്രത്തിൽ നിന്ന് ധനസഹായം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ വർഷം മുതൽ കെട്ടിക്കിടക്കുന്ന 315 കോടി രൂപ അനുവദിക്കണമെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...