​സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്. നേരത്തേ നാളെ പത്ത് ജില്ലകളിലായിരുന്നു യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് മാറ്റുകയായിരുന്നു. ചൊവ്വ (04-08-2026), ബുധൻ (05-08-2026) തീയതികളിൽ മഴയുടെ തീവ്രത കുറയും. രണ്ട് ദിവസങ്ങളിലും മഴമുന്നറിയിപ്പില്ല. വ്യാഴാഴ്ച (06-08-2026) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴമുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ നാളെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി തൃശൂർ, മലപ്പുറം ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലുമാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ അടക്കമുള്ളവയ്ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ ജാഗ്രതാ നിർദേശം ; കക്കയം ഡാം ഷട്ടറുകൾ 30 മിനിട്ടിനുള്ളിൽ...

0
കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷി...

അതിശക്തമായ മഴയ്ക്കിടയിലും ഭക്തിനിർഭര ഒരുക്കങ്ങൾ ; നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു

0
പത്തനംതിട്ട: കാർഷിക സമൃദ്ധിയുടെ പ്രതീകമായ നിറപുത്തരി മഹോത്സവത്തിനോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല...

രാജു എബ്രഹാമിന്റെ ആരോപണം : ‘കളക്ടർ ഉൾപ്പെടെ ഉദ്യോഗസ്ഥരെ വിളിച്ചുചേർത്താണ് യോഗം നടത്തിയതെന്ന് പി.സി...

0
പത്തനംതിട്ട: സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന് മറുപടിയുമായി മന്ത്രി പി...

ഇടതുപക്ഷത്തെ കരിവാരി തേച്ച് സ്വീകാര്യത നേടാന്‍ സാനു മാഷ് ശ്രമിച്ചില്ല ; കവി സച്ചിദാനന്ദനെ...

0
തിരുവനന്തപുരം: പ്രൊഫ. എം കെ സാനു അനുസ്മരണ വേദിയില്‍ കവി കെ...