വര്‍ക്കല: എം.ജി രാജമാണിക്യം ഐഎഎസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വര്‍ക്കല പാപനാശം ബീച്ച് ഭാഗത്തേക്കുള്ള യാത്രാമധ്യേ എതിരെ വന്ന വാഹനം രാജമാണിക്യം ഐഎഎസ് സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് രാജമാണിക്യത്തെ വര്‍ക്കല ശിവഗിരി ശ്രീകൃഷ്ണ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധനകള്‍ നടത്തി. നിസ്സാരമായ പരിക്കുകള്‍ മാത്രമാണ് അദ്ദേഹത്തിനുള്ളത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. രാജമാണിക്യം ഐഎഎസ്സിന്റെ ഭാര്യയും വിജിലന്‍സ് റേഞ്ച് എസ്‌പിയുമായ നിശാന്തിനി അദ്ദേഹത്തിന്റെ തൊട്ടുപിറകിലുള്ള കാറിലുണ്ടായിരുന്നു.
രാജമാണിക്യം ഐഎഎസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു
RECENT NEWS
Advertisment