ആട്ടിൻകൂട്ടത്തെ കാണിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കാട്ടിലെത്തിച്ച് പീഡിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ദേരാബസ് : ആട്ടിന്‍ കൂട്ടത്തെ കാണിച്ചുതരാമെന്ന് പറഞ്ഞ് 17 വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. കാട്ടിൽ കൊണ്ടുപോയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് പോലീസ് കേസ് പറയുന്നത്. അട്ടിടയനായ  ഒരാള്‍ക്കെതിരെ കേസ് എടുത്തു. ഇയാള്‍ ഒളിവിലാണ്. സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ: രണ്ട് മാസം മുന്‍പ് ഗുരി എന്ന് വിളിക്കുന്നയാളാള്‍ പഞ്ചാബിലെ ദേരാബസില്‍ പെണ്‍കുട്ടിയുടെ അമ്മ നടത്തുന്ന ചായക്കടയില്‍ എത്തി. ഇവിടെ വെച്ച് പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് ഒരു ദിവസം ആട്ടിന്‍കൂട്ടത്തെ കാണിച്ചുതരാം എന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

വിവരം പുറത്തറിയിച്ചാല്‍ കുടുംബത്തെ കൊലപ്പെടുത്തും എന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെയാണ് പീഡന വിവരം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് വീട്ടുകാരുമായി എത്തി പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. പോക്സോ അടക്കം ചേര്‍ത്താണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരിക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളത്തിലേക്ക്

0
കൊച്ചി: ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി...

കോഴിക്കോട് നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു

0
കോഴിക്കോട്: മൂട്ടോളിയിൽ നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. ഇയാളെ...

തമിഴ്നാട്ടിൽ കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരെ കുടുക്കാൻ വാട്സ്ആപ്പ് നമ്പറുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരെ കുടുക്കാൻ വാട്സ്ആപ്പ് നമ്പറുമായി...

ശബരിമല തന്ത്രി കുടുംബത്തിനെതിരായ പ്രസ്താവന : ഡോ. രാധാകൃഷ്ണൻ മാപ്പ് പറയണമെന്ന് തന്ത്രി മണ്ഡലം

0
പത്തനംതിട്ട : ശബരിമല തന്ത്രി കുടുംബമായ താഴമൺ കുടുംബത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ...