രജനീകാന്തിന്റെ പാർട്ടി മക്കൾ സേവൈ കക്ഷി ; ചിഹ്നം ഓട്ടോറിക്ഷ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : നടൻ രജനീകാന്തിന്റെ പാർട്ടിയുടെ പേര് മക്കൾ സേവൈ കക്ഷി എന്നു തീരുമാനിച്ചു. നിലവിലുള്ള പാർട്ടിയെ ഉപയോഗിച്ചാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. മക്കൾ ശക്തി കഴകമെന്ന പാർട്ടിയുടെ നേതാക്കളിൽ രജനിയെയും ഉൾപ്പെടുത്തി. മക്കൾ സേവൈ കക്ഷി എന്ന പുതിയ പേരും പാർട്ടിക്കു നൽകി. പാർട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു.

രണ്ടര പതിറ്റാണ്ടിലേറെയായി തമിഴ്നാട് രാഷ്ട്രീയത്തിലുയർന്നു കേൾക്കുന്ന ആകാംക്ഷാഭരിതമായ ചോദ്യത്തിനു പൂർണ വിരാമമിട്ട് പാർട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയത്തിലിറങ്ങുമെന്ന് അടുത്തിടെയാണ് രജനീകാന്ത് വ്യക്തമാക്കിയത്. ‘ജനുവരിയിൽ പാർട്ടി തുടങ്ങും. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 31ന്. എല്ലാം മാറും. അദ്ഭുതവും അതിശയവും സംഭവിക്കും’- നാടകീയ ട്വീറ്റിലൂടെ രജനീകാന്ത് പ്രഖ്യാപിച്ചു.
കോവിഡ് സാഹചര്യത്തിൽ ആരോഗ്യം മുൻനിർത്തി പിന്മാറാൻ ഡോക്ടർമാർ ഉപദേശിച്ചെന്നും എന്നാൽ, ജനങ്ങൾക്കിടയിലേക്കിറങ്ങി പ്രവർത്തിച്ചു മരിക്കാനും തയാറെടുത്താണ് തീരുമാനമെന്നും രജനി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...