തദ്ദേശ തെരഞ്ഞെടുപ്പ് ; 2015ലേക്കാള്‍ വലിയ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്ന് എം എം ഹസന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയില്‍ യുഡിഎഫ് ക്യാമ്പ്. 2015ലെ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ് ഫലം. പോളിംഗ് ശതമാനത്തിലെ വര്‍ധനവ് യുഡിഎഫ് തരംഗത്തിന്റെ ഭാഗമെന്നും എം എം ഹസന്‍. വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ളവരുമായുള്ള നീക്കുപോക്ക് ഗുണം ചെയ്യും. ജോസ് കെ മാണി മുന്നണി വിട്ടത് ഒരുതരത്തിലും തിരിച്ചടിയാകില്ലെന്നും ഹസന്‍.

ആരോപണങ്ങളുടെയും വിവാദങ്ങളുടെയും നടുവില്‍ നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്താകും തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വികാരമാണ് ഉയര്‍ന്ന പോളിംഗ് ശതമാനത്തിന് കാരണമെന്നാണ് മുന്നണിയുടെ വിലയിരുത്തല്‍. അതേസമയം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടത് മധ്യകേരളത്തില്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയും മുന്നണിയില്‍ ഒരുവിഭാഗത്തിനുണ്ട്.

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അടുപ്പക്കാരിലേക്കുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മകന്‍റെ അറസ്റ്റും കോടിയേരി ബാലകൃഷ്ണന്‍റെ അവധിയും അങ്ങനെ ഒന്നിന് പിറകേ ഒന്നായി പുറത്തുവന്ന ആരോപണങ്ങള്‍ മുന്നണിയുടെ ജയസാധ്യത വര്‍ധിപ്പിക്കുന്നു. സമാനതകളില്ലാത്ത പ്രതിസന്ധിയില്‍പ്പെട്ട് നട്ടം തിരിഞ്ഞ സംസ്ഥാന സര്‍ക്കാരിനും സിപിഐഎമ്മിനും എതിരായ വിധിയെഴുത്ത് തന്നെയാകും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലമെന്ന ഉറച്ച പ്രതീക്ഷയിലാണ് മുന്നണി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...