കർഷക സമരം ഒത്തു തീർപ്പാക്കാൻ പുതിയ നിർദേശങ്ങളുമായി കേന്ദ്രസർക്കാർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കാൻ പുതിയ നിർദേശങ്ങളുമായി കേന്ദ്രസർക്കാർ. മൂന്ന് ബില്ലുകളുടേയും പേര് മാറ്റാമെന്നാണ് കേന്ദ്രം മുന്നോട്ടുവയ്ക്കാൻ ഉദ്ദേശിക്കുന്ന ഒരു നിർദേശം. ഇതോടൊപ്പം കാർഷിക ബില്ലിൽ ചില ഭേദഗതികൾ വരുത്തുമെന്നും കേന്ദ്രസർക്കാർ പറയുന്നു. ഈ നിർദേശങ്ങൾ ഉടൻ കർഷകർക്ക് മുന്നിൽവയ്ക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.

അതേസമയം കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ സമരം 20 ദിവസം പിന്നിടുകയാണ്. സിംഗുവിന് പുറമേ രാജസ്ഥാനിലെ ഷാജഹാൻപുർ, ഹരിയാനയിലെ പൽവൽ എന്നിവിടങ്ങളിൽ സമരം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. വരും ദിവസങ്ങളിൽ രണ്ടിടത്തും പരമാവധി കർഷകരെ എത്തിക്കാനാണ് നീക്കം. ഷാജഹാൻപുരില്‍ എത്തുന്നവർ ഡൽഹി -ജയ്പുർ ദേശീയപാത തടയും.

കർഷകർക്ക് പിന്തുണയുമായി നിരവധി പേരാണ് ഹരിയാന അതിർത്തിയിലേയ്ക്ക് എത്തുന്നത്. അറുപതിനായിരത്തിലധികം ആളുകള്‍ നിലിവില്‍ അതിര്‍ത്തിയിലുണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമല്ലെന്നും ഹരിയാന പോലീസ് പറഞ്ഞു. പഞ്ചാബിന് പുറമെ ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരിക്കണക്കിന് ആളുകളാണ് ദിവസേന അതിര്‍ത്തിയില്‍ എത്തിച്ചേരുന്നത്. കർഷക പ്രക്ഷോഭം മറികടക്കാൻ വൻ പോലീസ് സന്നാഹത്തെയാണ് ഹരിയാനയില്‍ വിന്യസിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...