മധുര : പെരിയാർ വിവാദത്തിൽ മാപ്പ് പറയില്ലെന്ന് നടൻ രജനീകാന്ത്. അന്ധവിശ്വാസങ്ങൾക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി ശ്രീരാമന്റെയും സീതയുടെയും നഗ്നചിത്രങ്ങളുമായി 1971 ൽ പെരിയാർ ഇ.വി രാമസ്വാമി റാലി നടത്തിയെന്നായിരുന്നു രജനീകാന്തിന്റെ പ്രസ്താവന. വ്യാപക പ്രതിഷേധമാണ് ഇതേതുടര്‍ന്ന് നടന്നത്.
1971 ൽ നടന്ന സംഭവങ്ങൾ മാത്രമാണ് പറഞ്ഞത്. നിരവധി മാസികകളിൽ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ വന്നിട്ടുണ്ട്. ഇതിന്റെ പേരിൽ ആരോടും മാപ്പ് പറയാനോ ഖേദം പ്രകടിപ്പിയ്ക്കാനോ തയ്യാറല്ലെന്ന് പറഞ്ഞ രജനീകാന്ത് ഇത് സാധൂകരിക്കുന്ന പത്ര കട്ടിങ്ങുകളും വാര്‍ത്തകളും സഹിതമാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.
രജനീകാന്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മധുരയിൽ പ്രതിഷേധക്കാർ താരത്തിന്റെ കോലം കത്തിച്ചിരുന്നു. തന്‍റെ വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിശദീകരണവുമായി രജനീകാന്ത് നേരിട്ടെത്തിയത്.