ദില്ലി: രാജസ്ഥാന്‍ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ഇടപെട്ട് ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി അശോക് ഗലോട്ടിനെയും, സച്ചിന്‍ പൈലറ്റിനെയും താക്കീത് ചെയ്ത് എഐസിസി പ്രസ്താവനയിറക്കിയേക്കും. സച്ചിനെതിരെ മാത്രം നടപടി സ്വീകരിക്കുന്നതിനെ ഒരു വിഭാഗം എതിര്‍ത്തു. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് ഈ വര്‍ഷാവസാനം നടക്കാനിരിക്കേ കടുത്ത നടപടികളിലേക്ക് പോകാനിടയില്ല. പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന നടപടികള്‍ പാടില്ലെന്ന് നേരത്തെ തന്നെ ഇരുവര്‍ക്കും മുന്നറിയിപ്പ് നല്‍കിയതാണ്. അതുകൊണ്ട് താക്കീത് ആവര്‍ത്തിക്കാനാണ് സാധ്യത.
വസുന്ധര രാജെ പരാമര്‍ശത്തില്‍ ഗലോട്ടിനെതിരെ നടപടി വേണമെന്ന് സച്ചിന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് മൗനം പാലിക്കുന്നതിലുളള പ്രതിഷേധവും പദയാത്ര നിശ്ചയിക്കുന്നതിന് കാരണമായി. അതിനിടെ കഴിഞ്ഞ ദിവസവും അശോക് ഗലോട്ടിനെതിരെ സച്ചിന്‍ പൈലറ്റ് രംഗത്ത് വന്നിരുന്നു. അശോക് ഗലോട്ടിന്റെ നേതാവ് സോണിയ ഗാന്ധിയല്ല, ബിജെപിയുടെ വസുന്ധര രാജ സിന്ധ്യയാണെന്ന് സച്ചിന്‍ പൈലറ്റ് തുറന്നടിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഗലോട്ട് മാറണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.