രാജസ്ഥാൻ കോൺഗ്രസിലെ തർക്കം ; ഇടപെട്ട് ഹൈക്കമാന്‍ഡ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാജസ്ഥാന്‍ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ഇടപെട്ട് ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി അശോക് ഗലോട്ടിനെയും, സച്ചിന്‍ പൈലറ്റിനെയും താക്കീത് ചെയ്ത് എഐസിസി പ്രസ്താവനയിറക്കിയേക്കും. സച്ചിനെതിരെ മാത്രം നടപടി സ്വീകരിക്കുന്നതിനെ ഒരു വിഭാഗം എതിര്‍ത്തു. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് ഈ വര്‍ഷാവസാനം നടക്കാനിരിക്കേ കടുത്ത നടപടികളിലേക്ക് പോകാനിടയില്ല. പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന നടപടികള്‍ പാടില്ലെന്ന് നേരത്തെ തന്നെ ഇരുവര്‍ക്കും മുന്നറിയിപ്പ് നല്‍കിയതാണ്. അതുകൊണ്ട് താക്കീത് ആവര്‍ത്തിക്കാനാണ് സാധ്യത.

വസുന്ധര രാജെ പരാമര്‍ശത്തില്‍ ഗലോട്ടിനെതിരെ നടപടി വേണമെന്ന് സച്ചിന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് മൗനം പാലിക്കുന്നതിലുളള പ്രതിഷേധവും പദയാത്ര നിശ്ചയിക്കുന്നതിന് കാരണമായി. അതിനിടെ കഴിഞ്ഞ ദിവസവും അശോക് ഗലോട്ടിനെതിരെ സച്ചിന്‍ പൈലറ്റ് രംഗത്ത് വന്നിരുന്നു. അശോക് ഗലോട്ടിന്റെ നേതാവ് സോണിയ ഗാന്ധിയല്ല, ബിജെപിയുടെ വസുന്ധര രാജ സിന്ധ്യയാണെന്ന് സച്ചിന്‍ പൈലറ്റ് തുറന്നടിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഗലോട്ട് മാറണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...