സെപ്തംബറില്‍ ഗെലോട്ടിനെ പിന്തുണച്ച് രാജിവെച്ചത് 90 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ; പിന്നീട് സംഭവിച്ചത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജസ്ഥാനില്‍ സെപ്തംബര്‍ മാസത്തില്‍ 90 കോണ്‍ഗ്രസ് എംഎല്‍എമാര്‍ സംസ്ഥാന നിയമസഭ സ്പീക്കര്‍ സിപി ജോഷിക്ക് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ പിന്‍ഗാമിയായി സച്ചിന്‍ പൈലറ്റിനെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് വിളിച്ച കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനിടെയാണ് ഗെലോട്ട് അനുകൂല എംഎല്‍എമാര്‍ ഇത്തരത്തിലൊരു നീക്കം നടത്തിയത്. ഗെലോട്ടിനെ ഡല്‍ഹിയിലേക്ക് മാറ്റാനും കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും ഹൈക്കമാന്‍ഡ് ആഗ്രഹിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാന ഭരണത്തില്‍ നേതൃമാറ്റം ആവശ്യമായി വന്നത്. അതേസമയം കേണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ഞെട്ടിച്ച് ഗെലോട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു.

90 ഗെലോട്ട് അനുകൂല എംഎല്‍എമാരുടെ രാജിക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നതാണ് പ്രസക്തമായ ചോദ്യം. സംസ്ഥാന നിയമസഭ സ്പീക്കര്‍ സി പി ജോഷിയോട് കഴിഞ്ഞ ദിവസം ഈ ചോദ്യം ഉന്നയിച്ചിരിക്കുകയാണ് രാജസ്ഥാന്‍ ഹൈക്കോടതി. കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിയില്‍ ജോഷി എന്ത് തീരുമാനമാണ് എടുത്തതെന്ന് കോടതി ആരാഞ്ഞു. ഭരണകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംഎല്‍എമാര്‍ നല്‍കിയ രാജിയില്‍ തീരുമാനമെടുക്കാന്‍ നിയമസഭ സ്പീക്കറോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ രാജേന്ദ്ര റാത്തോഡ് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ സ്പീക്കറില്‍ നിന്ന് നിര്‍ദ്ദേശം സ്വീകരിക്കാന്‍ തിങ്കളാഴ്ച സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ എം എസ് സിംഗ്വിയോട് കോടതി ആവശ്യപ്പെട്ടു. കേസ് വരുന്ന ജനുവരി 16ന് കോടതി വീണ്ടും പരിഗണിക്കും. ജനുവരി 23ന് നിയമസഭ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് എംഎല്‍എമാരുടെ രാജി പിന്‍വലിച്ചേക്കുമെന്ന് സൂചനയുണ്ട്.

കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റായിരുന്നു 2018 ലെ രാജസ്ഥാനിലെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ ശില്പി. എന്നാല്‍ ഗെലോട്ട് മുഖ്യമന്ത്രിയായി. ഇത് പൈലറ്റിനെ നിരാശനാക്കി. പാര്‍ട്ടിയിലും ഭരണത്തിലും ഇത് ചേരിപ്പോരിന് കാരണമായി. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സച്ചിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാമെന്ന ഉറപ്പിന്‍മേലാണ് ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ് നേതൃത്വം പ്രശ്‌നപരിഹാരം കണ്ടത്. കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വന്നപ്പോള്‍  ഗെലോട്ടിനെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്ന് സംസ്ഥാന ഭരണം സച്ചിന്‍ പൈലറ്റിന് കൈമാറാനായിരുന്നു ഹൈക്കമാന്‍ഡിന്‍റെ തീരുമാനം.

എന്നാല്‍ മുഖ്യമന്ത്രി പദത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ ഗെലോട്ടിന് മനസ്സുണ്ടായില്ല. ഭൂരിപക്ഷം എംഎല്‍എമാരുടെയും പിന്തുണയുള്ളതിനാല്‍ ഗെലോട്ടിനെ നീക്കാന്‍ ഹൈക്കമാന്‍ഡിനും കഴിഞ്ഞില്ല. ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പര്യടനം നടത്തിയ വേളയില്‍ രാഹുല്‍ ഗാന്ധി ഗെലോട്ടുമായും പൈലറ്റുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ അനുരജ്ഞനത്തിനുള്ള നീക്കങ്ങളുണ്ടായതായാണ് സൂചനകള്‍.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...