സഞ്ജുവിനെ നിലനിര്‍ത്താന്‍ തീരുമാനിച്ച് രാജസ്ഥാന്‍ റോയല്‍സ്

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍ :  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തിന് മുമ്പ് സഞ്ജു സാംസണെ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിച്ചു. ക്യാപ്റ്റന്‍ സഞ്ജുവിനൊപ്പം ടീമില്‍ നിലനിര്‍ത്തേണ്ട മറ്റ് നാലുതാരങ്ങളെക്കൂടി രാജസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല. ഈമാസം 31ന് മുമ്പ് ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണമെന്നുള്ള കാര്യത്തില്‍ ഫ്രാഞ്ചൈസികള്‍ അന്തിമ തീരുമാനമെടുക്കേണ്ടതുണ്ടായിരുന്നു. ഇതിനിടെയാണ് രാജസ്ഥാന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. പതിനെട്ട് കോടി രൂപ നല്‍കിയാണ് സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തുന്നത്. ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്ന ഒന്നാമത്തെ താരത്തിന് 18 കോടിയാണ് നല്‍കേണ്ടത്. ബംഗ്ലാദേശിനെതിരായ തകര്‍പ്പന്‍ ട്വന്റി 20 സെഞ്ച്വറിക്ക് പിന്നാലെയാണ് രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്റിന്റെ തീരുമാനം. 2021ല്‍ ടീമിന്റെ രാജസ്ഥാന്റെ നായകനായ സഞ്ജു 2022ലും 2024 ലും ടീമിനെ പ്ലേഓഫിലെത്തിച്ചിരുന്നു. സഞ്ജുവിന്റെ കരിയറില്‍ ഏറ്റവും നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യപരിശീകനായി തിരിച്ചെത്തുന്നു എന്നതും ശ്രദ്ധേയം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്ക-ഇറാൻ പോരാട്ടം കത്തുന്നു; വെല്ലുവിളികൾ അതിജീവിക്കാൻ ട്രംപിന് മുന്നിലുള്ളത് മൂന്ന് ബദൽ മാർഗ്ഗങ്ങൾ

0
വാഷിങ്ടണ്‍/ തെഹ്‌റാന്‍: ഇറാനെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 'പോരാട്ടം' ഇനിയും...

അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച മണ്ഡലങ്ങള്‍ ; ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

0
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച 2 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു

0
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു....

ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസ് : ഒരാള്‍ കൂടി പിടിയില്‍

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ ഒരാള്‍...