കുടുംബ വഴക്ക് ; അമ്മായിയമ്മയുടെ മൂക്ക് കത്രികയ്ക്ക് മുറിച്ച് മരുമകൻ

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ : കുടുംബ വഴക്കിനെത്തുടർന്ന് അമ്മായിയമ്മയ്ക്ക് നേരെ മരുമകന്റെ അതിക്രൂരമായ ആക്രമണം. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സോഹൻലാൽ എന്നയാൾ തന്റെ അമ്മായിയമ്മയായ കെയ്‌ലി ദേവിയുടെ മൂക്ക് കത്രിക ഉപയോഗിച്ച് മുറിച്ചെടുത്തത്. രാജസ്ഥാനിലെ ജലോർ ജില്ലയിൽ ആണ് സംഭവം. ആക്രമണത്തിന് ശേഷം മുറിച്ചുമാറ്റിയ ഭാഗവുമായി പ്രതി സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കെയ്‌ലി ദേവിയെ വിദഗ്ധ ചികിത്സയ്ക്കായി മെഹ്സാനയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ആറ് വർഷം മുൻപായിരുന്നു സോഹൻലാലും കെയ്‌ലി ദേവിയുടെ മകൾ സരിതയും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി ദമ്പതികൾക്കിടയിൽ രൂക്ഷമായ തർക്കങ്ങൾ നിലനിന്നിരുന്നു. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു സരിത. പ്രശ്നപരിഹാരത്തിനായി സമുദായ പഞ്ചായത്തുകൾ ഇടപെട്ട് ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തന്റെ കുടുംബം തകരാൻ കാരണം അമ്മായിയമ്മയാണെന്നും അവർ ഭാര്യയെ തനിക്കെതിരെ തിരിക്കുകയാണെന്നും സോഹൻലാൽ വിശ്വസിച്ചിരുന്നതായി പോലീസ് പറയുന്നു.

തർക്കം രൂക്ഷമായതോടെ സോഹൻലാലിനെതിരെ പരാതി നൽകാൻ കെയ്‌ലി ദേവി സർവാന പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേയാണ് സോഹൻലാൽ ഇവരെ തടഞ്ഞുനിർത്തി ആക്രമിച്ചത്. കത്രിക ഉപയോഗിച്ച് മൂക്ക് അറുത്തെടുത്ത ശേഷം പ്രതി ഓടിപ്പോകുകയായിരുന്നുവെന്ന് അമ്മായിയച്ഛൻ ബാബുലാൽ ഖിചാഡ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...