കോന്നി : തേക്കുതോട് ഏഴാംതലയിൽ രാജവെമ്പാലയെ പിടികൂടി. ഗുരുനാഥൻ മണ്ണ് ഫോറസ്റ്റേഷൻ പരിധിയിലാണ് സംഭവം. ഏഴാംതല കറുകയിൽ ജിജിയുടെ വീടിന് സമീപത്തെ റോഡിന്റെ സംരക്ഷണ ഭിത്തിക്കിടയിൽ നിന്നും പാമ്പിനെ പിടികൂടുകയായിരുന്നു. റാന്നി ആർ ആർ റ്റി സംഘം എത്തിയാണ് പിടികൂടിയത്. വനപാലകരായ സുരേഷ് കുമാർ, യേശുദാസ്, ഫിറോസ്ഖാൻ എന്നിവർ നേതൃത്വം നൽകി. പന്ത്രണ്ട് അടിയോളം നീളം വരുന്ന രാജവെമ്പാലയെ മൂഴിയാർ വേലുത്തോട് വനത്തിൽ വിട്ടയക്കും.
തേക്കുതോട്ടിൽ രാജവെമ്പാലയെ പിടികൂടി
RECENT NEWS
Advertisment