ഈ ഇലക്ഷനിൽ 100 ശതമാനം ശിവൻകുട്ടി തോൽക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വോട്ടർമാരെ വിഡ്ഢിയാക്കാനാണ് സി.പി.ഐ.എം തനിക്കെതിരെ അപരനെ നിർത്തിയതെന്ന് രാജീവ്‌ ചന്ദ്രശേഖർ. ശിവൻകുട്ടിയെക്കുറിച്ചൊന്നും പറയുന്നില്ല. ജനങ്ങൾക്കെല്ലാം അറിയാം . അദ്ദേഹം പേടിച്ചിരിക്കുകയാണ്. തനിക്കൊപ്പം മത്സരിക്കാൻ ശിവൻകുട്ടിക്ക് ഭയമാണ്. രാജീവ്കുമാർ വന്നാൽ തനിക്കുള്ള വോട്ട് സ്പ്ലിറ്റ് ചെയ്യാൻ പറ്റുമെന്നു കരുതുന്നു. ഈ ഇലക്ഷനിൽ 100 ശതമാനം ശിവൻകുട്ടി തോൽക്കും. അത് താനല്ല തോൽപ്പിക്കുന്നത്, മറിച്ച് തങ്ങളെ വഞ്ചിച്ച ജനങ്ങളാണ്. 10 കൊല്ലം എം.എൽ.എയും മന്ത്രിയും മേയറും ആയിട്ട് നേമത്തിനായി ഒന്നും ചെയ്തില്ലെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

നേമം മണ്ഡലത്തിൽ സ്വതന്ത്രമായി മത്സരിക്കുന്ന സ്ഥാനാർത്ഥി സി.പി.ഐ.എമ്മിന്റ ബ്രാഞ്ച് സെക്രട്ടറി ആണ്. എന്ത് കൊണ്ട് മത്സരിക്കുന്നു. അദ്ദേഹത്തിന്റെ പേര് രാജീവെന്ന് ആയത് കൊണ്ടാണ് മത്സരിക്കുന്നത്. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഡീൽ എന്ന ആരോപണം കോൺഗ്രസും സിപിഐഎം ഉയർത്തുന്നത്. ഈ ഇലക്ഷനിൽ അവരുടെ തന്ത്രങ്ങൾ നടക്കില്ല. ജനങ്ങളുടെ ആവശ്യം വികസനമാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾ പരിഹരിച്ചോ?. കഴിഞ്ഞ 10 കൊല്ലം അവസരം കിട്ടിയപ്പോൾ സിപിഐഎം എന്താണ് ചെയ്തത്?. കോൺഗ്രസ്‌ ഇന്ത്യ ഭരിച്ചപ്പോൾ കേരളത്തിൽ നിന്നും 8 മന്ത്രിമാർ ഉണ്ടായിരുന്നു. അവർ എന്ത് ചെയ്തു?. അതിനെക്കുറിച്ചൊക്കെ സംസാരിക്കാൻ 2 പാർട്ടികൾക്കും ധൈര്യം ഉണ്ടാവണം.

പേടിച്ചാണ് പുതിയ ഓരോ ആരോപണങ്ങൾ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണ് വെട്ടിക്കുന്നത്. യുവ തലമുറയാണ് മാറ്റത്തിന്റെ കാറ്റലിസ്റ്റ് ആയി മാറുന്നത്. പഴയ കാലത്തെ വിവാദ രാഷ്ട്രീയം മാറ്റണമെങ്കിൽ ഈ യുവ ജനറേഷൻ ആണ് മുന്നോട്ട് വരേണ്ടത്. അവർ മുന്നോട്ട് വരുമെന്ന് പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...