രാജീവ് ചന്ദ്രശേഖറും തുഷാർ വെള്ളാപ്പളളിയും മുനമ്പത്ത് ; 50 പേർക്ക് ബിജെപി അം​ഗത്വം നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എൻഡിഎ നേതാക്കളായ രാജീവ് ചന്ദ്രശേഖറും തുഷാര്‍ വെള്ളാപ്പള്ളിയും മുനമ്പം സമരപ്പന്തലിൽ എത്തി. ഭൂമിപ്രശ്നം നേരിടുന്ന 50 പേർക്ക് ബിജെപി അം​ഗത്വം നൽകി. റെവന്യൂ അവകാശം ലഭിക്കും വരെ മുനമ്പം നിവാസികൾക്കൊപ്പമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിഡിജെഎസിന്റെയും ബിജെപിയുടെയും പ്രവർത്തകർ ഇരുവരെയും സ്വീകരിച്ചു. ‘സമരസമിതിക്ക് അഭിനന്ദനങ്ങൾ. കേരള രാഷ്ട്രീയത്തിലെ പ്രധാന ദിവസമാണ് ഇന്ന്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ കൈവിട്ട മുനമ്പത്തെ ജനങ്ങളുടെ സമരം ദേശീയ ശ്രദ്ധയിൽ എത്തി. നിങ്ങൾക്ക് നല്ല ഒരു ഭാവിയുണ്ടാക്കാൻ ഞങ്ങൾക്ക് അവസരം കിട്ടി. റവന്യൂ അവകാശം കിട്ടും വരെ ഇനിയും നിങ്ങളുടെ കൂടെ ഉണ്ടാകും. വാക്കു തന്നാൽ പാലിക്കുന്നയാളാണ് നരേന്ദ്ര മോദി’യെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ക്രിസ്തുവിൻ്റെ അന്ത്യ അത്താഴ ചിത്രം രാജീവ് ചന്ദ്രശേഖറിന് ഉപഹാരമായി നൽകി. പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് നന്ദി പറയാൻ അവസരം ഒരുക്കണമെന്ന് സമര സമിതി രാജീവിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സമയം ക്രമീകരിച്ച് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്ന് രാജീവ് ചന്ദ്രശേഖർ സമരസമിതി പ്രവർത്തകർക്ക് ഉറപ്പ് നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അക്കൗണ്ടിൽ വന്നത് ബെവ്കോയുടെ 20 ലക്ഷം , ബാങ്കിലറിയിക്കാതെ 12 ലക്ഷം വിൻവലിച്ച്...

0
ആലപ്പുഴ: ബാങ്ക് ജീവനക്കാരന് സംഭവിച്ച പിഴവു മൂലം അക്കൗണ്ടിലെത്തിയ ലക്ഷക്കണക്കിന് രൂപ...

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി മുസ്ലിം ലീ​ഗ്...

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം...

കോഴിക്കോട് മെഡിക്കൽ കോളജിൽ ട്രാൻസിഷൻ മെഡിസിൻ വിഭാഗത്തിലെ കോൾഡ് റൂമുകളുടെ നാല് ഔട്ട്ഡോർ യൂണിറ്റുകളുടെ...

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ പ്രതിസന്ധി. ട്രാൻസിഷൻ...