രാജ്യത്ത് ഏറ്റവും കൂടുതല്‍ വിലക്കയറ്റം കേരളത്തിലെന്ന് രാജീവ് ചന്ദ്രശേഖര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണം അടുത്തെത്തുമ്പോഴും വിലക്കയറ്റം പിടിച്ചു നി‍ർത്താൻ ഒന്നും ചെയ്യാൻ പിണറായി വിജയൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അരിയും പലവ്യഞ്ജനങ്ങളും മുതൽ പച്ചക്കറിയും മത്സ്യമാംസാദികളും വരെ എല്ലാത്തിനും വിപണിയിൽ തീവിലയാണ്. ഓണമടുക്കുന്നതോടെ ഇത് ഇനിയുമുയരാൻ തന്നെയാണ് സാധ്യത. അത് കൊണ്ട് തന്നെ ഓണം ഉണ്ണണമെങ്കിൽ കാണം വിൽക്കേണ്ട ​ഗതികേടിലാണ് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ സ‍ർക്കാരിന് താല്പര്യമേയില്ല. വിപണിയിൽ ഇടപെട്ട് വില നിയന്ത്രിക്കേണ്ട സ‍ർക്കാർ ഒന്നും ചെയ്യാതെ നോക്കിനില്ക്കുകയാണ്. ക്രിയാത്മകമായ നടപടികൾ സ്വീകരിക്കേണ്ടതിന് പകരം വീണ്ടും കടമെടുത്ത് ഈ ഓണക്കാലം എങ്ങനെയെങ്കിലും തള്ളി നീക്കാനാണ് സ‍ർക്കാരിൻ്റെ ശ്രമം എന്ന് അദ്ദേഹം പറഞ്ഞു.

ഇതിനായി 6000 കോടി കടമെടുക്കാൻ കേന്ദ്ര സർക്കാരിനോട് അനുമതി തേടിയിരിക്കുകയാണ് പിണറായി സ‍ർക്കാ‍ർ. ഇങ്ങനെയെത്തുന്ന പണം ഇഷ്ടക്കാർക്ക് വേണ്ടി ധൂർത്തടിക്കുമ്പോൾ സാധാരണക്കാ‍ർ ഓരോ ദിവസവും തള്ളി നീക്കാൻ പാടുപെടുന്നു. രാഷ്ട്രീയ നിയമനം നൽകിയ സർക്കാർ അഭിഭാഷകരുടെ ശമ്പളം വർദ്ധിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിലൂടെ കോടികളുടെ അധിക ബാധ്യതയാണ് സർക്കാരിനുണ്ടാവുക. ന്യായമായ വേതനവ‍ർധന തേടി ആശാവർക്കർമാർ ഈ ഓണക്കാലത്തും സമരം തുടരുമ്പോഴാണ് ഈ അധിക ധൂർത്തും അഴിമതിയും അരങ്ങേറുന്നത്. ഈ ദുരവസ്ഥയ്ക്കൊരു അറുതിയുണ്ടാകണം. മാറാത്തത് ഇനി മാറുമെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...