പ്രാദേശിക നേതാക്കളെ പരിചയപ്പെടാൻ കേരള പര്യടനത്തിനൊരുങ്ങി രാജീവ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ബിജെപിയുടെ പ്രാദേശിക നേതാക്കളെ പരിചയപ്പെടാൻ പുതിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കേരള പര്യടനത്തിന്. സംസ്ഥാനതലത്തിൽ പ്രവർത്തനപരിചയം കുറവുള്ളതിനാലാണ് പാർട്ടിയുടെ താഴെത്തട്ടിലുള്ള നേതാക്കളെ കാണാനായി 30 സംഘടനാ ജില്ലകളിലും അദ്ദേഹം യാത്ര നടത്തുന്നത്. ഒരുദിവസം രണ്ട് ജില്ല എന്നകണക്കിൽ 15 ദിവസം പരിപാടികൾ സംഘടിപ്പിക്കും. ഏപ്രിൽ 10-നുശേഷം പര്യടനം ആരംഭിക്കുമെന്നാണ് വിവരം. പാർട്ടിയുടെ മണ്ഡലം ജനറൽ സെക്രട്ടറിമുതൽ മുകളിലേക്കുള്ള നേതാക്കളെയാണ് യോഗത്തിലേക്ക് ക്ഷണിക്കുക. പര്യടനത്തിനിടെ എല്ലാ ജില്ലകളിലും മുതിർന്ന ബിജെപി, സംഘപരിവാർ നേതാക്കളെ കാണാനും പരിപാടിയുണ്ട്.

ഈ കൂടിക്കാഴ്ചയിൽ എല്ലാ ജില്ലകളിലും പാർട്ടി ഘടകങ്ങൾക്ക് ലക്ഷ്യം (ടാർഗറ്റ്) നിശ്ചയിക്കും. സംഘടനാപ്രവർത്തനം, തിരഞ്ഞെടുപ്പ് പ്രവർത്തനം എന്നിങ്ങനെ രണ്ടുതരത്തിലുള്ള ടാർഗറ്റ് ആണ് കൊടുക്കുക. നേതാക്കൾക്കും ടാർഗറ്റ് ഉണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പിനെ ആദ്യ കടമ്പയായി കണക്കാക്കി വലിയ മുന്നേറ്റമുണ്ടാക്കാനുള്ള പ്രവർത്തനപദ്ധതി തയ്യാറാക്കിയിട്ടുണ്ട്.ഏപ്രിൽ 10-നുമുൻപ് ജില്ലാ ഭാരവാഹികളെയും 15-നുമുൻപ് സംസ്ഥാന ഭാരവാഹികളെയും പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.എല്ലാ ഘടകങ്ങളിലും ഭാരവാഹികളിൽ 40 ശതമാനം പേർ പുതുമുഖങ്ങളായിരിക്കണമെന്നാണ് ബിജെപിയുടെ നിബന്ധന. രാജീവ് ചന്ദ്രശേഖറിന്റെ ടീമിൽ 60 ശതമാനം പുതുമുഖങ്ങളായിരിക്കുമെന്ന് പറയുന്നുണ്ട്.

ഇത് യാഥാർഥ്യമായാൽ പതിറ്റാണ്ടുകളായി സംസ്ഥാന ഭാരവാഹിത്വത്തിൽ തുടരുന്ന ചില നേതാക്കൾക്ക് കളംവിടേണ്ടിവരും. ഡൽഹിയിൽനിന്ന് നേരിട്ട് ഇറക്കുന്നവരെ മാത്രം വച്ച് കേരളത്തിൽ പാർട്ടിയെ ചലിപ്പിക്കാനാകില്ല എന്ന നിലപാടിലാണ് പാർട്ടിയിലെ പരമ്പരാഗത ഗ്രൂപ്പുകൾ. പ്രമുഖ ഗ്രൂപ്പുകൾ ഭാരവാഹികളാക്കേണ്ടവരുടെ പട്ടിക രാജീവ് ചന്ദ്രശേഖറിന് കൈമാറിയതായാണ് അറിയുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ലോ കോളേജിൽ എസ്എഫ്ഐ ബാന‍ർ

0
കൊച്ചി : മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ​ഗവ. ലോ...

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ആറ് തൊഴിലാളികൾ മരിച്ചു ; 14 പേർക്ക് പരിക്ക്

0
ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ...

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...