ക്രിസ്മസ് ആഘോഷങ്ങൾക്കതിരെ നടന്ന അതിക്രമ സംഭവങ്ങൾ ബിജെപിയുടെ തലയിൽ വെയ്ക്കാൻ കോൺഗ്രസും സിപിഎമ്മും നോക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖരൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ക്രിസ്മസ് ആഘോഷങ്ങൾക്കതിരെ നടന്ന അതിക്രമ സംഭവങ്ങൾ ബിജെപിയുടെ തലയിൽ വെയക്കാൻ കോൺഗ്രസും സിപിഎമ്മും നോക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ. എല്ലാവർക്കും ആഘോഷിക്കാൻ അവകാശം ഉണ്ടെന്നും അതിക്രമം നടത്തിയവർക്കെതിരെ നടപടി വേണം, 1.40 ബില്യൺ ജനങ്ങളിൽ വട്ടുള്ള ചിലർ ഉണ്ടാകും. അക്രമണം നടത്തിയവർക്ക് വട്ടാണ് എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാജ്യത്ത് പലയിടങ്ങളിലായി അതിക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

യുപിയിൽ ക്രിസ്മസ് ആഘോഷിക്കുന്ന ദേവാലയത്തിനു മുന്നില്‍ ഒരു വിഭാഗം എത്തി ഹനുമാൻ ചാലിസ ചൊല്ലിയിരുന്നു. ഛത്തീസ്ഗഡിലെ റായ്പൂരില്‍ ഷോപ്പിംഗ് മോളിലെ ക്രിസ്മസ് അലങ്കാരം ഒരു സംഘം അടിച്ചു തകർക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ഈ അതിക്രമ കാഴ്ചകൾ തിരിച്ചടിയാകുന്നതിനിടെയാണ് നരേന്ദ്ര മോദി ചർച്ച് ഓഫ് റിഡംപ്ഷനിലെ ശുശ്രൂഷയിൽ പങ്കെടുക്കാനെത്തിയത്. കൂടെ രാജീവ് ചന്ദ്രശേഖറും ഉണ്ടായിരുന്നു. അക്രമത്തെ പ്രധാനമന്ത്രി നേരിട്ട് അപലപിക്കുകയും തടയുകയും ചെയ്യണമെന്ന് കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒൻപത് വർഷത്തിന് ശേഷം തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകൾ എത്തുന്നു

0
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു. ഗുജറാത്തിലെ...

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...