പത്തനംതിട്ട : ഇന്നലെ രാത്രി ഏറെ വൈകി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫോണിലേക്ക് ഒരു വിളിയെത്തി. കോന്നി കൂടൽ സ്വദേശിനിയായ ഒരു പ്ലസ് ടു വിദ്യാർത്ഥിനിയുടെതായിരുന്നു അത്. ഏറെ പിന്നോക്കാവസ്ഥയിലുള്ള സാമ്പത്തികമായി വളരെ ഞെരുക്കം അനുഭവിക്കുന്ന വീട്ടിലെ ആ കുട്ടി അദ്ദേഹത്തോട് ഒരു കാര്യം ആവശ്യപ്പെട്ടു, വിദ്യാഭ്യാസ ആവശ്യത്തിന് തനിക്ക് ഒരു ഫോൺ വേണം.
സാഹചര്യത്തിന്റെ അടിയന്തിര പ്രാധാന്യം മനസ്സിലാക്കിയ അദ്ദേഹം അപ്പോൾ തന്നെ പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ടയെ വിളിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. വിഷയം അറിഞ്ഞ് 24മണിക്കൂറിനകം നഹാസിന്റെ നേതൃത്വത്തിലുള്ള രാജീവ് യൂത്ത് ഫൗണ്ടേഷൻ പ്രവർത്തകർ ഫോണും ആവശ്യസാധനങ്ങളും ആ കുട്ടിയുടെ വീട്ടിൽ എത്തിച്ചു.
രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ വൈസ് ചെയർമാൻ മനോഷ് ഇലന്തൂർ, കോൺഗ്രസ്സ് തണ്ണിത്തോട് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷെമീർ തടത്തിൽ, യൂത്ത് കോൺഗ്രസ്സ് നാരങ്ങാണം മണ്ഡലം പ്രസിഡന്റ് ജോജി നാരങ്ങാനം, രാജീവ് യൂത്ത് ഫൗണ്ടേഷൻ സീതത്തോട് മണ്ഡലം ചെയർമാൻ സുമേഷ് എം എസ്, ലിബിൻ കലഞ്ഞൂർ, ഉൻമേഷ് കൂടൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.