പഠിക്കാൻ ഫോണില്ല – സഹായിക്കണമെന്ന് ചെന്നിത്തലക്ക് വിദ്യാർഥിനിയുടെ വിളി ; ഉടനടി പുത്തന്‍ ഫോണുമായി പ്രവർത്തകർ വീട്ടില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്നലെ രാത്രി ഏറെ വൈകി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫോണിലേക്ക് ഒരു വിളിയെത്തി. കോന്നി കൂടൽ സ്വദേശിനിയായ ഒരു പ്ലസ് ടു വിദ്യാർത്ഥിനിയുടെതായിരുന്നു അത്. ഏറെ പിന്നോക്കാവസ്ഥയിലുള്ള സാമ്പത്തികമായി വളരെ ഞെരുക്കം അനുഭവിക്കുന്ന വീട്ടിലെ ആ കുട്ടി അദ്ദേഹത്തോട് ഒരു കാര്യം ആവശ്യപ്പെട്ടു, വിദ്യാഭ്യാസ ആവശ്യത്തിന് തനിക്ക് ഒരു ഫോൺ വേണം.

സാഹചര്യത്തിന്റെ അടിയന്തിര പ്രാധാന്യം മനസ്സിലാക്കിയ അദ്ദേഹം അപ്പോൾ തന്നെ പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ടയെ വിളിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. വിഷയം അറിഞ്ഞ് 24മണിക്കൂറിനകം നഹാസിന്റെ നേതൃത്വത്തിലുള്ള രാജീവ് യൂത്ത് ഫൗണ്ടേഷൻ പ്രവർത്തകർ ഫോണും ആവശ്യസാധനങ്ങളും ആ കുട്ടിയുടെ വീട്ടിൽ എത്തിച്ചു.

രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ വൈസ് ചെയർമാൻ മനോഷ് ഇലന്തൂർ, കോൺഗ്രസ്സ് തണ്ണിത്തോട് ബ്ലോക്ക് വൈസ് പ്രസിഡന്റ്  ഷെമീർ തടത്തിൽ, യൂത്ത് കോൺഗ്രസ്സ് നാരങ്ങാണം മണ്ഡലം പ്രസിഡന്റ്  ജോജി നാരങ്ങാനം, രാജീവ് യൂത്ത് ഫൗണ്ടേഷൻ സീതത്തോട് മണ്ഡലം ചെയർമാൻ സുമേഷ് എം എസ്, ലിബിൻ കലഞ്ഞൂർ, ഉൻമേഷ് കൂടൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...