പത്തനംതിട്ട : കോവിഡിന്റെ കെടുതിയില്‍ ഓണം ആഘോഷിക്കുവാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഓണക്കിറ്റുമായി രാജീവ് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ടയും സഹപ്രവര്‍ത്തകരും ഓടിയെത്തി. ശരിക്കും ഉത്രാടപ്പാച്ചില്‍ ഇവരുടെതായിരുന്നു. ജില്ലയിലെമ്പാടുമുള്ള അര്‍ഹരെ കണ്ടെത്തി ഓണസദ്യക്കുള്ള സാധന സാമഗ്രികള്‍ അവര്‍ക്ക് ഉച്ചക്ക് മുമ്പേ നല്‍കി. ആയിരം കിറ്റുകളാണ് ജില്ല മുഴുവൻ വിതരണം ചെയ്തത്.
രാജീവ് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ നേത്രുത്വത്തില്‍ ഇലന്തൂർ പഞ്ചായത്തില്‍ നടന്ന ഓണക്കിറ്റ് വിതരണം കെ. പി മുകുന്ദന് നൽകിക്കൊണ്ട് ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട നിർവഹിച്ചു. ആരിഫ് ഖാൻ അദ്ധ്യക്ഷത വഹിച്ചു, മനോഷ് ഇലന്തൂർ, മൃദുൽ മധു, ജിബിൻ ചിറക്കടവിൽ, സിനു എബ്രഹാം, ജെറിൻ ജോയിസ്, ഷാഫിഖ് ജമാൽ, അനസ് അസ്ഹർ, അൽ അമീൻ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.