നിര്‍ദ്ദനര്‍ക്ക് ഓണമൊരുക്കി രാജീവ് യൂത്ത് ഫൗണ്ടേഷൻ ; വിതരണം ചെയ്തത് 1000 ഓണക്കിറ്റുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡിന്റെ കെടുതിയില്‍ ഓണം ആഘോഷിക്കുവാന്‍ ബുദ്ധിമുട്ട്  അനുഭവിക്കുന്നവര്‍ക്ക് ഓണക്കിറ്റുമായി രാജീവ് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ടയും സഹപ്രവര്‍ത്തകരും ഓടിയെത്തി. ശരിക്കും ഉത്രാടപ്പാച്ചില്‍ ഇവരുടെതായിരുന്നു. ജില്ലയിലെമ്പാടുമുള്ള അര്‍ഹരെ കണ്ടെത്തി ഓണസദ്യക്കുള്ള സാധന സാമഗ്രികള്‍ അവര്‍ക്ക്  ഉച്ചക്ക് മുമ്പേ നല്‍കി. ആയിരം കിറ്റുകളാണ്  ജില്ല മുഴുവൻ വിതരണം ചെയ്തത്.

രാജീവ് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ നേത്രുത്വത്തില്‍  ഇലന്തൂർ പഞ്ചായത്തില്‍ നടന്ന ഓണക്കിറ്റ് വിതരണം കെ. പി മുകുന്ദന് നൽകിക്കൊണ്ട് ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട നിർവഹിച്ചു. ആരിഫ് ഖാൻ അദ്ധ്യക്ഷത വഹിച്ചു, മനോഷ് ഇലന്തൂർ, മൃദുൽ മധു,  ജിബിൻ ചിറക്കടവിൽ, സിനു എബ്രഹാം, ജെറിൻ ജോയിസ്, ഷാഫിഖ് ജമാൽ, അനസ് അസ്ഹർ, അൽ അമീൻ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...