പഠിക്കുവാന്‍ ഫോൺ ഇല്ല, വൈദ്യുതി ഇല്ല, ചോദിച്ചിട്ട് ആരും പുസ്തകം തരുന്നില്ല ; വിദ്യാര്‍ഥിനിക്ക് സഹായവുമായി രാജിവ് യൂത്ത് ഫൗണ്ടേഷൻ പ്രവര്‍ത്തകര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൊബൈൽ ഫോൺ ഇല്ലാത്തതുമൂലം പത്താം ക്ലാസിലെ പഠനം മുടങ്ങിപ്പോയ വിദ്യാര്‍ഥിനിക്ക് പുത്തന്‍ മൊബൈല്‍ ഫോണുമായി രാജിവ് യൂത്ത് ഫൗണ്ടേഷൻ പ്രവര്‍ത്തകര്‍.

കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച് വായനയുടെയും വിദ്യാഭ്യാസത്തിന്റെയും മഹത്വം സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ച, കേരളം കണ്ട ക്രാന്തദർശിയായ പി എൻ പണിക്കരുടെ ഓര്‍മ്മ വായനാദിനമായി ആചരിക്കുമ്പോള്‍ പഠനോപകരണങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ മനസ്സു തേങ്ങുന്ന നിരവധി ബാല്യങ്ങള്‍ നമുക്ക് ചുറ്റുമുണ്ടെന്ന് രാജിവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയര്‍മാന്‍ നഹാസ് പത്തനംതിട്ട പറഞ്ഞു.

വായനാദിനം ആഘോഷമാക്കുന്ന ഈ ദിവസം തന്നെയാണ് മൊബൈൽ ഫോൺ ഇല്ലാത്തതുമൂലം പത്താം ക്ലാസിലെ പഠനം മുടങ്ങി പോയ ഒരു ബാലികയെക്കുറിച്ച് രാജിവ് യൂത്ത് ഫൗണ്ടേഷൻ പ്രവര്‍ത്തകര്‍ അറിയുന്നത്. ഫോൺ ഇല്ല, വൈദ്യുതി ഇല്ല, ചോദിച്ചിട്ട് ആരും പുസ്തകം തരുന്നില്ല, തുടങ്ങി പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തെ പ്രതിധാനം ചെയ്യുന്ന ആ കുട്ടിക്ക് പറയുവാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു.

രാഹുൽ ഗാന്ധിയുടെ ജന്മദിനം കൂടിയായ  ഇന്ന് രാജിവ് യൂത്ത് ഫൗണ്ടേഷൻ പ്രവര്‍ത്തകര്‍   മൊബൈൽ ഫോണും മറ്റ് പഠനോപകരണങ്ങളും പുത്തനുടുപ്പുകളുമായി വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തി ആ കുഞ്ഞുകൈകളിലേക്ക് അതൊക്കെ കൈമാറി.  കോന്നി സെൽ സ്റ്റോറി മൊബൈൽ ഹബ് ഉടമ അനീഷാണ്  മൊബൈൽ ഫോൺ സ്പോൺസർ ചെയ്തത്. കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്  ജോഷ്വാ മാത്യൂ, കോൺഗ്രസ്സ് തണ്ണിത്തോട് ബ്ലോക്ക് വൈസ് പ്രസിഡന്റ്  ഷെമീർ തടത്തിൽ, ജിനു ജിനേഷ്, സുമേഷ് ആങ്ങമൂഴി എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...