സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയിൽ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറെന്ന് രാജീവ് ചന്ദ്രശേഖര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സംവാദത്തിന് തയ്യാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. കേന്ദ്രത്തിനെതിരായ മുഖ്യമന്ത്രിയുടെ സമരം ജനശ്രദ്ധ തിരിക്കാനാണെന്നും തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സര്‍ക്കാരിന്‍റെ നേട്ടം അവതരിപ്പിക്കുകയാണ് വേണ്ടതെന്നും അതല്ലാതെ ഇപ്പോള്‍ നടത്തുന്ന സമരം നാടകമാണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. യുപിഎ സര്‍ക്കാര്‍ കേരളത്തിന് 72,000 കോടിയാണ് നൽകിയത്.

മോദി സര്‍ക്കാര്‍ 3.2 ലക്ഷം കോടി സംസ്ഥാന സര്‍ക്കാരിന് നൽകി. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാനത്തിന്‍റെ കടം മൂന്ന് മടങ്ങായി വര്‍ധിച്ചു. തൊഴിലില്ലായ്മ 30ശതമാനമായി ഉയര്‍ന്നു. വിലക്കയറ്റം 8.27ശതമാനമായും വര്‍ധിച്ചു. സംസ്ഥാനത്ത് 54 ലക്ഷം വീട്ടിൽ കുടിവെള്ളമില്ല. 5.5 ലക്ഷം പേര്‍ക്ക് വീടില്ല. ഇത്തരത്തിൽ യഥാര്‍ത്ഥ വസ്തുതകളുടെ തെളിവുകള്‍ നിരത്തി മുഖ്യമന്ത്രിയുടെ നുണക്കൊട്ടാരം പൊളിക്കുമെന്നും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമം മുഖ്യമന്ത്രി നിര്‍ത്തണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കക്ഷിരാഷ്ട്രീയത്തിനതീതമായി പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന്...

അമേരിക്കൻ തിരഞ്ഞെടുപ്പ് ചൂടേറുന്നു; പൗരന്മാർക്കായി വമ്പൻ സാമ്പത്തിക വാഗ്ദാനവുമായി ട്രംപിന്റെ പ്രഖ്യാപനം

0
വാഷിങ്ടണ്‍: യുഎസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭരണം...

നെടുമ്പാശേരിയിൽ രാത്രി കാറിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസ് ; ഒരാൾ കൂടി പിടിയിൽ

0
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ രാസലഹരി പിടികൂടിയ കേസിൽ ഒരാൾ കൂടി...

എച്ച്-1ബി വിസ ചട്ടങ്ങളിൽ കർശന മാറ്റങ്ങളുമായി യു.എസ് ഭരണകൂടം ; ഗ്രേസ് പിരീഡ് വെട്ടിക്കുറച്ചത്...

0
വാഷിങ്ടണ്‍: എച്ച്-1ബി വിസ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള പദ്ധതിയുമായി ട്രംപ് ഭരണകൂടം....