വഖഫ് ഭേദഗതി ബില്ല് പാവപ്പെട്ട മുസ്ലീങ്ങൾക്ക് പ്രയോജനകരമാണെന്ന് രാജീവ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വഖഫ് ഭേദഗതി ബില്ല് പാവപ്പെട്ട മുസ്ലീങ്ങൾക്ക് പ്രയോജനകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഈ ബില്ല് രാജ്യത്തെ ഒരു മുസ്ലീം പൗരന്റെയും അവകാശങ്ങളെ ബാധിക്കുന്നില്ല. ഇത് വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത കൊണ്ടുവരുകയും വഖഫ് ഭൂമി തട്ടിയെടുക്കുന്നത് തടയുകയും ചെയ്യും. ഭേദഗതി സംബന്ധിച്ച് കോൺഗ്രസ്സുൾപ്പടെയുള്ള പാർട്ടികൾ നടത്തുന്ന വിഷലിപ്തമായ കുപ്രചരണങ്ങളിൽ നിങ്ങൾ വഴി തെറ്റരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഞാൻ മുസ്ലിം എന്റെ സഹോദരി സഹോദരന്മാരോട് അഭ്യർത്ഥിക്കുകയാണ്. തലയിൽ വിഷം കലർന്ന പ്രചാരണങ്ങളിൽ വഴി തെറ്റരുത്. മമ്ത ബാനർജിയുടെ പാർട്ടി കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ നടത്തുന്ന വിഷലിപ്തമായ കുപ്രചരണങ്ങളിൽ നിങ്ങൾ വഴി തെറ്റരുത്. ഈ ബില്ല് പാവപ്പെട്ട മുസ്ലിങ്ങൾക്ക് അനുകൂലമാണ്. മുസ്ലിം സമുദായത്തിനും സ്ത്രീകൾക്കും അനുകൂലമാണ്. ഈ ബില്ല് ഭരണഘടനയുമായി ചേർന്ന് നിൽക്കുന്നു. അതുകൊണ്ട് തലയിൽ വിഷം നിറയ്ക്കുന്ന ആളുകളാൽ വഴിതെറ്റപ്പെടരുത്. കോൺഗ്രസ് നുണകൾ പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ഒരു ആവശ്യവുമില്ലാതെ ഏറ്റുമുട്ടലിന്റെ പാതയിലേക്ക് തള്ളിവിടുന്നു. വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത കൊണ്ടുവരാനും സഹായിക്കാനും ലക്ഷ്യമിട്ടുള്ള ബില്ലാണിത്. അതുവഴി പാവപെട്ട മുസ്ലിങ്ങൾക്ക് പ്രയോജനം ലഭിക്കും- രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...

മെസിയുടെ പേരിൽ ന‍ടന്ന തട്ടിപ്പ് ; ജിഎസ്ടി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ...

0
തിരുവനന്തപുരം : മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ ജി...

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...