മൈലപ്രാ: രാജീവ് ഗാന്ധി ചാരിറ്റബിൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ മുപ്പതാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഭക്ഷ്യ-പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തു. കൈത്താങ്ങിന്റെ ഭാഗമായുള്ള ക്വിറ്റ് വിതരണം രാജീവ് ഗാന്ധി ചാരിറ്റബിൾ ഫോറം ചെയർമാൻ ജോഷ്യാ മാത്യു ഉദ്ഘാടനം ചെയ്തു.
കൺവീനർ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മാത്യു തോമസ് രാജീവ്ഗാന്ധി അനുസ്മരണം നടത്തി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ കമ്മറ്റി ചെയർപേഴ്സൺ ശോശാമ്മ ജോൺസൺ, ഗ്രാമ പഞ്ചായത്ത് അംഗം അനിത മാത്യൂ , ബിനു മൈലപ്രാ , ജെസി വർഗ്ഗീസ്, മഞ്ജു സന്തോഷ്, തോമസ് ഏബ്രഹാം, എം.പി വർഗ്ഗീസ് , ഷാജി ജോർജ്ജ്, ടിബി തോമസ്, ജോസ് പി. തോമസ് തുടങ്ങിയവർ പങ്കെടുത്തു.